എം കൃഷ്ണന് നായര്‍ :
ഒരു ശബ്ദത്തില്‍ ഒരു രാഗം OOOH
സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന് മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില് അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്.
(തുടര്‍ന്ന് വായിക്കുക…)
സെബാസ്റ്റ്യൻ:
ചില്ലുതൊലിയുളള തവള
ഒററയ്ക്കിരുന്നു
ഭൂമിയും ആകാശവും ഉളളിടത്ത്
കാററ് സംസാരിക്കുന്നിടത്ത്
പക്ഷികളുടെ ഭാഷകള്‍ ചെവിയോര്‍ത്ത്
പുല്ലുകളും മരങ്ങളും മൂകമായ്–
പരസ്പരം പറയുന്ന വര്‍ത്തമാനങ്ങള്‍ കേട്ട്.
ഇളവെയില് വരയ്ക്കുന്ന ചിത്രങ്ങള്‍ നോക്കി…
മനുഷ്യര്‍ എവിടെ?
അവന്റെ രൂപമെന്ത്?
അലിഞ്ഞുപോയിരിക്കുന്നു കുഞ്ഞുപുല്ലുകളേ
എന്റെ ദേഹം
നിങ്ങളുടെ ആഹ്ലാദങ്ങള്‍ കണ്ട്.
(തുടര്‍ന്ന് വായിക്കുക…)
ജി.എൻ.എം.പിള്ള:
രാജനും ഭൂതവും
കുട്ടപ്പന് ഒന്നും മനസ്സിലാകുന്നില്ല. അവള് ഓടിയോടി കിതച്ചുകൊണ്ടു വരുന്നു. മുഖമാകെ വല്ലാതായിട്ടുണ്ട്. അവള് ഓടി വീഴുമെന്നയാള്‍ക്ക് തോന്നി. എന്തോ അപകടമുണ്ട്. പിച്ചവച്ചു നടക്കുന്ന കുട്ടിയെപ്പോലെ അവളുടെ കാലുകള്‍ പതറുന്നു. കുട്ടപ്പനും മുന്നോട്ടോടി. രണ്ടുപേരും അടുത്തു. നാണിക്കുട്ടിയെ പിടിച്ചുനിർത്താന്‍ കുട്ടപ്പനും, കുട്ടപ്പന്റെ തോളില്‍ പിടിച്ചുനില്ക്കാന് നാണിക്കുട്ടിയും കൈകളുയര്‍ത്തി. രാജനെവിടെ? രണ്ടുപേരുടേയും ശബ്ദം ഒരേസമയത്തുയർന്നു. രാജനെവിടെ. അയാള്‍ വീണ്ടും ചോദിച്ചു. നാണിക്കുട്ടിയും അതേ ചോദ്യം ആവര്‍ത്തിച്ചു. രാജനെവിടെ? അവരുടെ ചോദ്യങ്ങള്‍ അവിടെങ്ങും പരന്നു. കാഴ്ച കണ്ട അയല്പക്കത്തുകാര് ഓടിയെത്തി. ആരും മഴ വകവയ്ക്കുന്നില്ല. അവര്‍ക്കൊക്കെ രാജന് പ്രിയങ്കരനായിരുന്നു. ഓരോരുത്തരും ചോദിച്ചു രാജനെവിടെ? സ്ത്രീകള്‍ നാണിക്കുട്ടിയോടു ചോദിച്ചു. ‘എന്തുപറ്റി രാജന്.’ പുരുഷന്മാര് കുട്ടപ്പനോടു ചോദിച്ചു. രാജനെ കണ്ടില്ലെ, രാജന് വന്നില്ലേ’ അവരെല്ലാം പരസ്പരം തെരക്കി, രാജനെന്തുപറ്റി. രാജനെ കണ്ടില്ലെ; അവന് സ്ക്കൂളില്‍നിന്നു വന്നില്ലെ, നാണിക്കുട്ടി നെഞ്ചത്തടിച്ചു കരഞ്ഞു.
(തുടര്‍ന്ന് വായിക്കുക…)
ഡി പങ്കജാക്ഷക്കുറുപ്പിന്റെ:
‘ഭാവിലോകം’
മനസ്സും വിവേകവും
മനസ്സ് വെറുക്കുമ്പോള്‍ ഇഷ്ടപ്പെടണം.
മനസ്സ് കൊടുക്കാതിരിക്കാന്‍ ന്യായം കണ്ടെത്തുമ്പോള്‍ വിവേകം കൊടുക്കണം.
മനസ്സ് മടിപിടിക്കുമ്പോള്‍ വിവേകം ഊര്‍ജ്ജസ്വലമാകണം.
മനസ്സ് പോരാ എന്നാര്‍ത്തി കാണിക്കുമ്പോള്‍ വിവേകം മതി എന്നു വയ്ക്കണം.
എന്നാല്‍ സാഹചര്യം കൂടി മനസ്സിനനുകൂലമാകുമ്പോള്‍ വിവേകം തോററുപോകും. മനസ്സിനെ തടയാതെ അതിന്റെ വഴിക്ക് വിട്ടിട്ട് വിവേകം തനതു വഴിയെ നീങ്ങാന്‍ തുടങ്ങണം. ഈ പൗരുഷം വ്യക്തിയില്‍ ഉണര്‍ന്നാല്‍ മാത്രമേ പുതിയ മനുഷ്യനും പുതിയ ലോകവും പിറവി എടുക്കൂ.
(തുടര്‍ന്ന് വായിക്കുക…)
എം കൃഷ്ണന് നായര്‍:
‘ആധുനിക മലയാള കവിത’
തികച്ചും നൂതനമായ ഒരു ലയാനുവിദ്ധതകൊണ്ടാണ് ചങ്ങമ്പുഴയുടെ കവിതകള്‍ മറ്റു കവിതകളില്‍നിന്നു അതിദൂരം അകന്നുനില്ക്കുന്നത്. സംഗീതാത്മകത്വം, പദസൌകുമാര്യം വാങ്ങ്മയചിത്രങ്ങളുടെ നൂതനത്വം എന്നീ അംശങ്ങളിലും അദ്ദേഹത്തിന്റെ കവിത ഒരു വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ലയത്തിന്റെ (ryhthm) മനോഹാരിതകൊണ്ട് ചങ്ങമ്പുഴക്കവിതകള്‍ക്കു സിദ്ധിച്ചിട്ടുള്ള അനന്യ സാധാരണമായ സൌഭഗത്തെ വിശദീകരിക്കുവാനാണ് ഈ ലേഖനത്തില്‍ ഉദ്യമിക്കുന്നത്.
പ്രിയകരങ്ങളേ, നീലമലകളേ
കുയിലുകള്‍ സദാ കൂകും വനങ്ങളേ
അമിതസൗരഭധാരയില്‍ മുങ്ങിടും
സുമിതസുന്ദര കുഞ്ജാന്തരങ്ങളേ
കതുകദങ്ങളെ കഷ്ട,മെമ്മട്ടുഞാന്‍
ക്ഷിതിയില്‍ വിട്ടേച്ചു പോകുന്നു നിങ്ങളെ?
എന്ന “രമണനി”ലെ വരികള്‍ നോക്കുക. കവി ഉപയോഗിക്കുന്ന പദങ്ങളുടെ മാന്ത്രികശക്തിയും പദ്യഭാഗത്തിന്റെ അവിച്ഛിന്നമായ പ്രവാഹവും നമ്മെ കവിതയുടെ സ്വര്‍ഗ്ഗസാമ്രാജ്യത്തിലേക്കുതന്നെ ഉയര്‍ത്തുന്നു.
(തുടര്‍ന്ന് വായിക്കുക…)
സിവിക് ചന്ദ്രന് :
‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’
ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?
കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)
വൃദ്ധന്: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന് അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.)
(തുടര്‍ന്ന് വായിക്കുക…)
പുളിമാന പരമേശ്വരന്‍പിളള:
സമത്വവാദി
ബാരിസ്റ്റര്‍: എനിക്ക് നിങ്ങളോടനുഭാവമുണ്ട്. ഞാനും ഒരു ‘ഇസ’ (നവീനമത)ത്തില്‍ പെട്ടവനാണു്. ഞാനൊരവിശ്വാസിയാണ്.
സമത്വവാദി: ഞാന്‍ നിങ്ങളുമായി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
ബാരി: എന്നു നിങ്ങള്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അതല്ല അവിശ്വാസി എന്നു വച്ചാല്‍ പരമാര്‍ത്ഥം കാണുന്നവന് എന്നാണ്.
സ: വാദി: എനിക്കതില്‍ രസമില്ല.
ബാരി: പക്ഷേ – ഞാന്‍ നിങ്ങളോടനുഭാവമുള്ളവനല്ലേ?
സ: വാദി: എന്തിന്?
ബാരി: നിങ്ങള്‍ ഇങ്ങനെ ഒരു മഠയനായിപ്പോയതില്‍. പാവം. നിങ്ങള്‍ ആരാണെന്നാണ് നിങ്ങളുടെ വിശ്വാസം? സോഷ്യലിസ്റ്റോ? ഹ ഹ ഹ! ഒരു സോഷ്യലിസ്ററും നിങ്ങളെപ്പോലെ പകല്‍ സ്വപ്നം കാണുകയില്ല. ഒരു സോഷ്യലിസ്ററും കാണത്തക്കരീതിയില്‍ അവന്റെ തോക്കു കൊണ്ടു നടക്കയില്ല.
(തുടര്‍ന്ന് വായിക്കുക…)
സി.വി. ബാലകൃഷ്ണന്:
ഉപരോധം
“ഓ, ഹോയ്.”
അയാള്‍ നീട്ടി ഒച്ചയെടുത്തു.
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.
മൂരികള് പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില് ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.
(തുടര്‍ന്ന് വായിക്കുക…)
ഇ. സന്തോഷ് കുമാര്‍:
ഗാലപ്പഗോസ്
റിങ്മാസ്റ്റര്‍ പറഞ്ഞു:
ഈ കൂടാരത്തില്‍ ഭൂമിയിലെ പലജാതി മൃഗങ്ങളുണ്ട് കൂട്ടരേ, അവയെയെല്ലാം നിങ്ങളെ കാണിക്കാനും അങ്ങനെ ഈ ലോകം എത്ര വൈവിദ്ധ്യമാര്‍ന്നതാണെന്നു ബോദ്ധ്യപ്പെടുത്തുവാനുമാണ് ഞങ്ങള്‍, ഇവിടെ ഇതാ നിങ്ങളുടെ നഗരത്തില്‍ ഏറെ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വന്നുചേര്‍ന്നിരിക്കുന്നത്. ഏവര്‍ക്കും സ്വാഗതം!
(തുടര്‍ന്ന് വായിക്കുക…)
പി.രാമന്:
തുരുമ്പ്
ആ ഉരുക്കുവാഗണുകള്‍
ഇന്നു സങ്കല്പിക്കുമ്പോള്
അവയില്‍നിന്ന്
തുരുമ്പു പാറും.
കാരണം
സങ്കല്പം
തുരുമ്പാണ്.
(തുടര്‍ന്ന് വായിക്കുക…)