close
Sayahna Sayahna
Search

SFN:Main Page


Welcome to Sayahna Foundation,
the virtual community endeavouring to preserve human heritage.
2,437 articles in English and Malayalam

തെരഞ്ഞെടുത്ത ഉള്ളടക്കം

ഇ.സന്തോഷ് കുമാർ
ഇ.സന്തോഷ് കുമാർ : ഗാലപ്പഗോസ്

റിങ്‌മാസ്റ്റർ പറഞ്ഞു:

ഈ കൂടാരത്തിൽ ഭൂമിയിലെ പലജാതി മൃഗങ്ങളുണ്ട് കൂട്ടരേ, അവയെയെല്ലാം നിങ്ങളെ കാണിക്കാനും അങ്ങനെ ഈ ലോകം എത്ര വൈവിദ്ധ്യമാർന്നതാണെന്നു ബോദ്ധ്യപ്പെടുത്തുവാനുമാണ് ഞങ്ങൾ, ഇവിടെ ഇതാ നിങ്ങളുടെ നഗരത്തിൽ ഏറെ വർഷങ്ങൾക്കുശേഷം വീണ്ടും വന്നുചേർന്നിരിക്കുന്നത്. ഏവർക്കും സ്വാഗതം!

(തുടര്‍ന്ന് വായിക്കുക…)


പി.രാമൻ
പി.രാമൻ: തുരുമ്പ്

ആ ഉരുക്കുവാഗണുകള്‍
ഇന്നു സങ്കല്പിക്കുമ്പോള്‍
അവയില്‍നിന്ന്
തുരുമ്പു പാറും.
കാരണം
സങ്കല്പം
തുരുമ്പാണ്.

(തുടര്‍ന്ന് വായിക്കുക…)


സുന്ദർ
സുന്ദർ: ഈ ഭ്രാന്താലയത്തിന് നാവുണ്ടായി­രുന്നെങ്കിൽ

സമൂഹത്തിന്റെ ചവറ്റുകൊട്ടയൊന്നുമല്ല മാനസികരോഗാശുപത്രി. ചൊറിപിടിക്കുന്നതിനേക്കാൾ എളുപ്പം മനസ്സിന് അസുഖം പിടിപെടാം. സാനിറ്റിക്കും ഇൻസാനിറ്റിക്കുമിടയിൽ ഒരു നൂലിഴപോലും ദൂരമില്ല. കരുണനിറഞ്ഞ പെരുമാറ്റം, സമനില തെറ്റാനുള്ള സാഹചര്യം മനസ്സിലാക്കാനുള്ള ശ്രമം ഇവയൊക്കെക്കൊണ്ട് രോഗത്തിന് ഏറെ ശാന്തിവരുത്താം. ഒരു പ്രശസ്ത സൈക്യാട്രിസ്റ്റ് പറഞ്ഞതുപോലെ സത്യത്തിൽ തൊണ്ണൂറു ശതമാനം മാനസികരോഗികളെയും ചികിത്സിച്ച് ഭേദമാക്കാനാവും. പക്ഷേ, ഡയബറ്റീസ്, ക്യാൻസർ, ഹൈപ്പർടെൻഷൻ എന്നി വയ്‌ക്കോ? (തുടര്‍ന്ന് വായിക്കുക…)


കെ.വി.അഷ്ടമൂർത്തി: വീടുവിട്ടുപോകുന്നു

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിട്ടിയ ആദ്യത്തെ കത്തു മുതല്‍ എല്ലാ കത്തുകളും സൂക്ഷിച്ചുവെക്കുന്നത് തനിക്കു വലിയ കാര്യമായിരുന്നു. വാടകവീടുകളിലെത്തിയപ്പോള്‍ ആദ്യത്തെ ചിട്ടയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും ഒന്നും കളഞ്ഞുപോവരുതെന്ന് നിഷ്‌ക്കര്‍ഷിച്ചു. ജീവിതത്തില്‍ ഒരു കത്തുപോലും എഴുതാത്ത പ്രസീത ചോദിച്ചു.

എന്തിനാ ഈ കത്തുകളൊക്കെ ഇങ്ങനെ സൂക്ഷിച്ചുവെക്കണത്?

മരിക്കുന്നതിന്റെ തലേന്ന് എല്ലാം എടുത്തു വായിക്കാന്‍…

പിറ്റേന്നു മരിക്കാന്‍ പോവുകയാണ് എന്നറിഞ്ഞാല്‍ അതിലും ഗൗരവമുള്ള എന്തെല്ലാം ചെയ്യാനുണ്ടാവും എന്നാണ് അപ്പോള്‍ പ്രസീത ചോദിച്ചത്. (തുടര്‍ന്ന് വായിക്കുക…)


ചാര്‍ളി ചാപ്ലിന്‍
പി എൻ വേണുഗോപാൽ: ‘ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും

ആരാണീ ‘ട്രാംപ്’? അക്കാലത്ത് അമേരിക്കയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കായിരുന്നു ട്രാംപ്’. നിര്‍വ്വചനം സാധ്യമല്ലെങ്കിലും ട്രാംപ് ഇതൊക്കെയാണെന്നു പറയാം. വീടില്ലാത്തവന്‍, നാടില്ലാത്തവന്‍, പണമില്ലാത്തവന്‍, അടുത്ത ആഹാരം എപ്പോള്‍ എവിടെനിന്നു ലഭിക്കുമെന്നു തിട്ടമില്ലാത്തവന്‍, ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ തളയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്നവന്‍, അലസന്‍, താന്തോന്നി. ലോകമേ തറവാട് എന്ന മനോനിലയോടെ ജീവിക്കുന്ന നിര്‍ദ്ധനന്‍. ലോകത്തില്‍ ഏതു രാജ്യത്തും ഏതുകാലത്തും കാണാവുന്ന ഒരു കഥാപാത്രം. (തുടര്‍ന്ന് വായിക്കുക…)


യു നന്ദകുമാർ
യു നന്ദകുമാർ: ഇന്ദുലേഖയും പൈങ്കിളിപ്രശ്നവും

സ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ ഇരുന്നുറ്റിനാല്പതുമാര്‍ക്കു നേടി ജയിക്കുന്നതിനു മുമ്പുതന്നെ പൊന്നമ്മയ്ക്ക് ഒരു പാരലല്‍ കോളേജ് സ്വപ്നമുണ്ടായിരുന്നു.

തന്റെ പ്രായത്തിലുള്ള മറ്റു പെണ്‍കുട്ടികളെപ്പോലെ പൊന്നമ്മയുടേയും കൗമാരം വിടര്‍ന്നത് വാരികകളില്‍ നിന്നും പുസ്തകത്താളുകളില്‍ കുറിച്ചിട്ട പൈങ്കിളി വാക്യങ്ങളില്‍ നിന്നുമാണ്. നൊമ്പരങ്ങളും സ്വപ്നങ്ങളും നിറഞ്ഞ ഏഴു നോവലുകളുടെ അദ്ധ്യായങ്ങളാണ് തന്റെ കൈകളില്‍ക്കുടി ദിവസേന കടന്നുപോകുന്ന ഓരോ വാരികയും നല്കിയിരുന്നത്. സങ്കീര്‍ണ്ണമായ ജീവിതപ്രശ്നങ്ങളും ത്രികോണ സമവാക്യങ്ങളും അവളുടെ മനസ്സിനെ അലോസര പ്പെടുത്തിയിരുന്നു. എന്നിട്ടും സ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ ആദ്യവട്ടം തന്നെ ജയിച്ചതത്രെ അവളുടെ നേട്ടം, അതും ... (തുടര്‍ന്ന് വായിക്കുക…)


വേണുഗോപൻ നായർ
എസ് വി വേണുഗോപൻ നായർ: കോടതി വിധിക്കു മുമ്പ്

പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു.

അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന്‍ അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…?

യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന്‍ തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി. (തുടര്‍ന്ന് വായിക്കുക…)


ജോർജ്
ജോർജ്: സ്വകാര്യക്കുറിപ്പുകൾ

കാറ്റൊടുങ്ങാത്ത ഒരു മലഞ്ചരുവിലെ
ഇളംപുല്ലായിരുന്നു ഞാന്‍

ഒരു പുലര്‍ച്ചയ്ക്ക്
ബുദ്ധന്‍ ഒരാട്ടിന്‍കുട്ടിയായ്‌ വന്ന്
എന്നെ തിന്ന് വിശപ്പടക്കി.

(തുടര്‍ന്ന് വായിക്കുക…)

പുതിയതായി ചേർത്തത്

 


സായാഹ്ന വാർത്തകൾ

സി.വി.ബാലകൃഷ്ണന്‍

കീഴാളരുടെ സ്വയം പ്രതിരോധത്തിന്റെ കഥകള്‍ ഏറെയുണ്ടെങ്കിലും, മനസ്സിനെ ഇത്രയേറെ സ്പര്‍ശിക്കുന്ന, തീക്ഷ്ണത തുടിക്കുന്ന, എന്നാല്‍ അതിഭാവുകത്വം ദുര്‍ബലപ്പെടുത്താത്ത ഒരു നരേറ്റീവ് അപൂര്‍‌വമാണ്‌. പ്രസിദ്ധ നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി.വി.ബാലകൃഷ്ണന്റെ ഉജ്ജ്വലമായ നോവല്‍ ഉപരോധം സായാഹ്ന പ്രസിദ്ധീകരിച്ചു. പ്രസിദ്ധ ചിത്രകാരൻ സി.എൻ.കരുണാകരന്റെ ചിത്രീകരണങ്ങളാൽ അനുഗ്രഹീതവുമാണ് ഈ കൃതി.


വരും വാരങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു:
PulimanaP-01.jpg
CivicChandran-01.jpg
Mkn-01.jpg
പുളിമാന പരമേശ്വരൻ പിള്ള
സമത്വ‌വാദി
(നാടകം)
സിവിക് ചന്ദ്രൻ
നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
(നാടകം)
എം.കൃഷ്ണൻ നായർ
ആധുനിക മലയാളകവിത
(സാഹിത്യ വിമർശം)

'സായാഹ്ന'യുടെ മുഖപേജിലേയ്ക്കുള്ള സന്ദർശനങ്ങൾ 1,00,000 കഴിഞ്ഞു! മാന്യ വായനക്കാർക്ക് നന്ദി.

‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ്

നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു. കോഴിക്കോട് സ്പെക്ടട്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്.


സാഹിത്യവാരഫലത്തിൽ നിന്ന്

  • യാസുനാരി കാവാബാത്താ (1899–1972, നോബൽ സമ്മാനം 1970). യൂക്കിയോ മീഷീമ (Yukio Mishima, 1925–1970. ആത്മഹത്യ ചെയ്തു), ജൂനീചീറോ താനീസാക്കീ (Junichiro Tanizaki, 1886–1965), കെൻസാബൂറാ ഓവേ (Kenzaburo Oe, ജനനം 1935. നോബൽ സമ്മാനം 1994), ഈ ജാപ്പനീസ് നോവലിസ്റ്റുകൾക്കു ശേഷം രാഷ്ട്രാന്തരീയ പ്രശക്തി നേടിയ നോവലിസ്റ്റാണ് ഹാറൂക്കി മൂറാകാമീ (Haruki Murakami, ജനനം 1949) അദ്ദേഹത്തിന്റെ Hard-Boiled Wonderland എന്ന താനീസാക്കീസ്സമ്മാനം നോവൽ ഞാൻ വായിച്ചിട്ടുണ്ട്. മാനസിക പ്രക്രിയകളെ സറീയലിസത്തോടെ ആവിഷ്കരിക്കുന്ന ആ നോവലിന് സവിശേഷതയുണ്ട്. രചനാരീതി കാണിക്കാൻ ഒന്നു രണ്ടു വാക്യങ്ങൾ എടുത്തെഴുതാം:
“Sex is an extremely subtle undertaking, unlike going to the department store on sunday to buy the thermos.
Even among young, beautiful fat women, there are distinction to be made. Fleshed out one way, they’ll leave you lost, trivial, confused.
In this sense, sleeping with fat women can be a challenge. There must be as many paths of human fat as there are ways of human death.”
മൂറാകാമിയുടെ പുതിയ നോവലായ The Wind-Up Boild Chronicle-ന്റെ (611 pages) റെവ്യു റ്റൈം വരികയിലുണ്ട്. പോസ്റ്റ് മോഡേർൺ തരിശുഭൂമിയായി ജപ്പാനെ ഇതിൽ ചിത്രീകരിച്ചിരിക്കുന്നുവെന്ന് വാരിക പറയുന്നു. അന്തരംഗസ്പർശിയായ ഒരു പുസ്തകമോ ഒരു ലേഖനമോ ഇതുവരെ എഴുതിയിട്ടില്ലാത്ത Picolyer ആണു നിരൂപകൻ. അതുകൊണ്ടു സൂക്ഷിച്ചു വേണം നോവൽ വാങ്ങാൻ. (തുടർന്നു വായിയ്ക്കുക …)

ഹരികുമാറിന്റെ കഥ: ഞാന്‍ കുഞ്ഞുനാളില്‍ നിലവിളക്കിനടുത്തിരുന്നാണു് “പൂ, പൂച്ച, പൂച്ചട്ടി” എന്നു് ഒന്നാംപാഠം വായിച്ചിരുന്നതു്. കാലം കഴിഞ്ഞപ്പോള്‍ എന്റെ നാട്ടില്‍ വിദ്യുച്ഛക്തിയുടെ പ്രകാശം വന്നു. ഭാഗ്യമുള്ളവര്‍ക്കു മാത്രം ലഭിച്ചിരുന്നു ആ പ്രകാശം. അപ്പോഴും സെക്കന്‍ഡ് ഫോമില്‍ പഠിച്ചിരുന്ന ഞാന്‍ മണ്ണെണ്ണ വിളക്കിന്റെ മുന്‍പിലിരുന്നാണു് വായിച്ചത്. ഇ.വി. കൃഷ്ണപിള്ള പറയുന്നതു പോലെ മണ്ണെണ്ണ വിളക്കിനു് ഒരു വലിയ ദോഷമുണ്ടായിരുന്നു. എങ്ങോട്ടു തിരിച്ചു വച്ചാലും അതിന്റെ കരിപ്പുക അടുത്തിരിക്കുന്നവന്റെ മൂക്കില്‍ത്തന്നെ കയറും. ഇന്നു്, മഹാകവി പറഞ്ഞ രീതിയില്‍ “സ്ഫാടിക മൂടുപടത്തിലൂടെ എന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്ന” മേശവിളക്കിന്റെ അടുത്തിരുന്നു് എഴുതുന്നു വായിക്കുന്നു. അവളെ തൊട്ടാല്‍ തൊടുന്നവന്‍ ഭസ്മം. നിലവിളക്കിന്റെ ദീപനാളത്തിലൂടെ വിരലോടിക്കാം. ചൂടു പോലും അനുഭവപ്പെടില്ല. മണ്ണെണ്ണ വിളക്കിന്റെ തിരിയില്‍ മൂക്കുത്തിക്കല്ലു പോലെ ചുവന്ന കല്ലുകള്‍ ഉണ്ടാകും. വിരലു കൊണ്ടു തട്ടിക്കളയാം. പൊള്ളുകില്ല. മാറ്റം. സര്‍വത്ര മാറ്റം. ജലദോഷപ്പനി വന്നാല്‍ പണ്ടു കരുപ്പട്ടിക്കാപ്പിയായിരുന്നു ദിവ്യമായ ഔഷധം. ഒരു ചക്രം (പതിനാറുകാശു്) ചെലവു്. ഇന്നു് ആന്റി ബയോട്ടിക്സ്, ഡോക്ടറുടെ ഫീ ഉള്‍പ്പെടെ രൂപ ഇരുന്നൂറു വേണം. കുട്ടിക്കാലത്തു് അമിട്ടു പൊട്ടുന്നതു് ആദരാദ്ഭുതങ്ങളോടെ നോക്കി നിന്നിട്ടുണ്ടു്. ഇന്നു് ചൊവ്വയിലേക്കു പോകുന്ന ഉപകരണത്തെ വേണമെങ്കില്‍ എനിക്കു കാണം. വിവാഹം കഴിഞ്ഞു് ഒരു കാളവണ്ടിയില്‍ കയറിയാണു് ഞാനും വധുവും പുതിയ താമസസ്ഥലത്തേക്കു പോകുന്നതു്. വധുവിന്റെ പുടവക്കസവിന്റെ സ്വര്‍ണ്ണപ്രഭ നയനങ്ങള്‍ക്കു് ആഹ്ലാദം പകര്‍ന്നു. ഇന്നത്തെ വരനും വധുവും അമേരിക്കയിലേക്കു പറക്കുന്നു. അവളുടെ ഫോറിന്‍ സാരിക്കു തീക്ഷ്ണശോഭ. അന്നു നാണിച്ചു് തല താഴ്ത്തിയിരുന്നു വധു. ഇന്നു് അവള്‍ തൊട്ടടുത്തിരുന്നുകൊണ്ടു് ‘ഹലോ ഡിയര്‍’ എന്നു വിളിക്കുന്നു. ലജ്ജയുടെ മൂടുപടം നീക്കി സൗന്ദര്യാതിശയം കണ്ടിരുന്നു എന്റെ യൗവന കാലത്തെ ചെറുപ്പക്കാര്‍, ഇന്നു് ലജ്ജയില്ല. മൂടുപടമില്ല. സൗന്ദര്യമുണ്ടെങ്കിലും പാരുഷ്യം. ഈ പാരുഷ്യം — വ്യക്തികള്‍ക്കുണ്ടായിരിക്കുന്ന പാരുഷ്യം — ലോകത്തിനാകെ ഉണ്ടായിരിക്കുന്നു. പണ്ടു് ലോകമാകെ ഒന്നു്. ഇന്നു് സാര്‍ത്ര് പറയുന്ന Otherness. ഈ മാറ്റത്തെ കലാത്മകമായി ചിത്രീകരിച്ചു് പ്രേമത്തിന്റെയും പ്രേമഭംഗത്തിന്റെയും പാരുഷ്യത്തിന്റെയും കഥ പറയുന്നു, ഹരികുമാര്‍ (കലാകൗമുദിയിലെ ‘നഗരം’ എന്ന കഥ). സമകാലിക ലോകത്തിന്റെ അന്ധകാരം ഇതിലുണ്ടു്. സ്നേഹനാട്യത്തിന്റെയും വഞ്ചനയുടെയും ചിത്രങ്ങള്‍ ഇതിലുണ്ടു്. വഞ്ചന മനുഷ്യനെ മൃഗീയതയിലേക്കു നയിക്കുന്നതിന്റെ ചിത്രങ്ങളും ഇതിലുണ്ടു്.

(തുടർന്നു വായിയ്ക്കുക …)

English Section