ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?
കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)
വൃദ്ധന്‍: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന്‍ അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.)