close
Sayahna Sayahna
Search

SFN:Main Page


Welcome to Sayahna Foundation,
the virtual community endeavouring to preserve human heritage.
2,437 articles in English and Malayalam

Featured content (Check back later for today's.)

വേണുഗോപൻ നായർ
എസ് വി വേണുഗോപൻ നായർ : കോടതി വിധിക്കു മുമ്പ്

പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു.

അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന്‍ അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…?

യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന്‍ തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി. (തുടര്‍ന്ന് വായിക്കുക…)


ജോർജ്
ജോർജ്: സ്വകാര്യക്കുറിപ്പുകൾ

കാറ്റൊടുങ്ങാത്ത ഒരു മലഞ്ചരുവിലെ
ഇളംപുല്ലായിരുന്നു ഞാന്‍

ഒരു പുലര്‍ച്ചയ്ക്ക്
ബുദ്ധന്‍ ഒരാട്ടിന്‍കുട്ടിയായ്‌ വന്ന്
എന്നെ തിന്ന് വിശപ്പടക്കി.

(തുടര്‍ന്ന് വായിക്കുക…)
ആനന്ദ്
ആനന്ദ്: ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി

സ്വയം അവരോധിക്കുന്ന ഭരണാധികാരിയെ വിട്ട്, സ്വന്തം ഭാഗധേയം സ്വയം നിർണ്ണയിക്കുവാനുള്ള അവകാശം ജനങ്ങൾ നേടിയെടുക്കുക എന്നത് ചരിത്രത്തിലെ ഒരു വലിയ സംഭവമാണ്, തീർച്ച. പക്ഷേ ഭാഷാപരമായി ജനാധിപത്യം എന്ന വാക്കിന് ജനങ്ങളുടെ സ്വയംഭരണം എന്ന അർഥം നിലനിൽക്കെത്തന്നെ, ആ വാക്കുകൊണ്ട് നാമിന്നു വിവക്ഷിക്കുന്നത് ഈയൊരു നടപടിക്രമത്തിനുമപ്പുറം പലതുമാണ്. കാരണം ജനാധിപത്യം എന്നത് പെട്ടെന്നൊരു ദിവസം ഒന്നുമില്ലായ്മയിൽ നിന്ന് അവതരിച്ചതല്ല. മനുഷ്യസമൂഹം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല കാലങ്ങളിലും സന്ദർഭങ്ങളിലുമായി രൂപപ്പെടുത്തിയ വിവിധ സാംസ്കാരിക മൂല്യങ്ങളുടെ ഫലമായാണ് ഇങ്ങനെയൊരു വ്യവസ്ഥ നമുക്ക് ഇപ്പോൾ സാക്ഷാത്കരിക്കുവാൻ സാധിച്ചത്. (തുടര്‍ന്ന് വായിക്കുക…)


ഗിരിജ
വി എം ഗിരിജ: ചിത്ര

പ്രണയം സൂര്യനാണെന്ന്
ജ്വലിക്കുന്ന മനസ്സാണെന്ന്
ചിറകുകള്‍ കരിഞ്ഞു
മണ്ണില്‍ വീണപ്പോള്‍
ഞാനറിഞ്ഞു.

(തുടര്‍ന്ന് വായിക്കുക…)
അയ്മനം ജോൺ
അയ്മനം ജോൺ: പൂവന്‍കോഴിയും പുഴുക്കളും

ആകാശത്തിലെ ക്ലോക്ക് വളരെപ്പഴകിയ ഒരാഗ്രഹമാണ്. ആറ്റിറമ്പിലെ വഴികളിലൂടെ സമയമറിയാത്ത ഒരു കുട്ടിയായി നടന്നിരുന്ന കാലത്തോളം പഴയത്. അക്കാലം, ദിവസവും പുലര്‍ച്ചയ്ക്ക് സമയത്തോടു പന്തയംവെച്ചിട്ടെന്നപോലെ ആറ്റിറമ്പിലൂടെ ഓടിപ്പോയിരുന്ന ഒരു പാപ്പിച്ചേട്ടനുണ്ടായിരുന്നു. പാപ്പിച്ചേട്ടനില്‍നിന്നാണ് ആകാശത്ത് ആര്‍ക്കും കാണാവുന്ന ഒരിടത്ത് ഒരു ക്ലോക്ക് എന്ന ആശയമുണ്ടായത്. അങ്ങനെയൊരു ക്ലോക്കുണ്ടായിരുന്നെങ്കിൽ പാപ്പിച്ചേട്ടന് ആ ഓട്ടമെല്ലാം ഓടേണ്ടി വരില്ലായിരുന്നല്ലോ എന്ന വിചാരമായിരിക്കാം പിന്നെപ്പിന്നെ അത്തരമൊരു സങ്കല്പമായി രൂപപ്പെട്ടത്. (തുടര്‍ന്ന് വായിക്കുക…)


ഇ ഹരികുമാര്‍
ഇ ഹരികുമാര്‍: കൂറകൾ

അടുക്കളയിൽ രാവിലത്തെ കാപ്പി കൂട്ടിക്കൊണ്ടിരി­ക്കുമ്പോഴാണ് അവൾ കണ്ടത് — കൂറകൾ. മേശയുടെ ഒരരുകിൽ തെല്ലു നേരം കിരുകിരാ ശബ്ദമുണ്ടാ­ക്കിക്കൊണ്ട് അവളെ പേടിപ്പെടുത്തുംവിധം തുറിച്ചുനോക്കി, പിന്നെ മേശയുടെ മറുഭാഗത്ത് അപ്രത്യക്ഷ­മാവുകയും ചെയ്തു.

അവൾ കാപ്പിയുമെടുത്തു കിടപ്പറയിലേക്കു നടന്നു. ഭർത്താവ് എഴുന്നേറ്റിട്ടുണ്ടാ­യിരുന്നില്ല. സ്വിച്ചിട്ടപ്പോൾ കണ്ണിനു സുഖം തരുന്ന നനുത്ത വെളിച്ചം മുറിയാകെ നിറഞ്ഞൊഴുകാൻ തുടങ്ങി. കട്ടിലിൽ ഇരുന്ന്, കപ്പിനു വേണ്ടി കൈ നീട്ടിക്കൊണ്ട് അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.

മൗഢ്യം നിറഞ്ഞ മുഖത്തോടെ അയാൾ കാപ്പി കുടിക്കുന്നത് അവൾ നോക്കി നിന്നു. ‘ഈ ദിനചര്യ എനിക്കു മടുത്തു തുടങ്ങിയിരിക്കുന്നു,’ അവൾ വിചാരിച്ചു. ഭർത്താവിന്റെ വിളറിയ മുഖവും നരച്ചു തുടങ്ങിയ രോമങ്ങളും കാണുമ്പോഴെല്ലാം അവൾക്ക് അനുകമ്പ തോന്നിയിരുന്നു. ഈ അനുകമ്പ ഒന്നുമാത്രമാണ് അവളെ ഒരു ലഹളക്കാരി­യാക്കാതെ അടക്കി നിർത്തിയിരുന്നത്. (തുടര്‍ന്ന് വായിക്കുക…)


പുതിയതായി ചേർത്തത്

 

സായാഹ്ന വാർത്തകൾ

യു നന്ദകുമാർ

പ്രമുഖ ഭിഷഗ്വരനും ചെറുകഥാകൃത്തുമായ യു നന്ദകുമാറിന്റെ “56” എന്ന ചെറുകഥാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചു. കലാകൗമുദി തുടങ്ങിയ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട പതിനൊന്ന് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഇതിന്റെ പിഡിഎഫ് പതിപ്പും ലഭ്യമാണ്.


കെ വേലപ്പന്‍

നാല്പത്തിമൂന്നാം വയസ്സില്‍ അന്തരിച്ച കെ വേലപ്പന്‍ മികച്ച പത്രപ്രവര്‍ത്ത­കനും ചലച്ചിത്ര നിരൂപക­നുമായിരുന്നു. അദ്ദേഹത്തിന്റെ ചില ലേഖനങ്ങള്‍ സായാഹ്നയില്‍ പ്രസിദ്ധീക­രിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഫോട്ടോ ലഭ്യമല്ല. വേലപ്പന്റെ ഫോട്ടോ കൈവശമുള്ളവ­രുണ്ടെങ്കില്‍ സായാഹ്ന­യുമായി ബന്ധപ്പെട­ണമെന്ന് താല്പര്യപ്പെടുന്നു


Technical News

  • Nambooripad
    Sayahna are gearing up for dissemination of mathematical text in this Wiki. Experimental page of an article namely, Cross-Connections, written by renowned mathematician, Prof. KSS Nambooripad is available for readers to get a grip of how mathematics can be rendered in Mediawiki. MathJax is the principal engine that renders mathematical formulae and equations from sources that are marked up in TeX. This is to augment ourselves for the release of his larger volume of research work on Semigroup and Biordered Set.

സാഹിത്യവാരഫലത്തിൽ നിന്ന്

caption
ബുറ്റ്സാറ്റി

ഇറ്റലിയിലെ കാഫ്‌ക എന്നറിയപ്പെടുന്ന ബുറ്റ്സാറ്റിയുടെ (Buzzati) Seven Floors എന്ന കഥ മാസ്റ്റര്‍പീസാണ്. രോഗി ഏഴുനിലയുള്ള ആശുപത്രിയിലെത്തി ഏഴാമത്തെ നിലയില്‍ കിടപ്പായി. തീരെച്ചെറിയ രോഗമുള്ളവര്‍ക്കാണ് ഏഴാമത്തെ നില. ആറാമത്തെ നില ചെറിയ രോഗമുള്ളവര്‍ക്ക്. ഗൗരവമായ രോഗമുള്ളവര്‍ക്ക് അഞ്ചാമത്തെ നില. അങ്ങനെ താഴോട്ടു പോകുന്തോറും രോഗികള്‍ക്കു ഗുരുതരാവസ്ഥ കൂടുതലാണെന്നു ഗ്രഹിക്കണം. ഓരോ നിലയിലെ ചികിത്സാക്രമവും വിഭിന്നമാണ്. ഓരോ ഡോക്ടര്‍ ഓരോ നിലയ്ക്കും. രോഗി ഏറ്റവും താഴെയുള്ള നിലയിലേക്കു നോക്കിയപ്പോള്‍ അവിടത്തെ ജന്നലുകള്‍ തുണി കൊണ്ടു മറച്ചിരിക്കുന്നതു കണ്ടു. മരിക്കാന്‍ പോകുന്നവരെ കിടത്തുന്ന സ്ഥലമാണ് താഴത്തെ നിലയെന്ന് അയാള്‍ ഒരാളില്‍ നിന്നും മനസ്സിലാക്കി. പത്തു ദിവസം കഴിഞ്ഞപ്പോള്‍ നേഴ്സ് വന്നു പറഞ്ഞു ഒരു സ്ത്രീക്കും രണ്ടു കുട്ടികള്‍ക്കും വേണ്ടി അയാള്‍ ആറാമത്തെ നിലയിലേക്കു പോയാല്‍ കൊള്ളാമെന്ന്; ഏഴാമത്തെ നിലയില്‍ ഒഴിഞ്ഞ മുറികള്‍ വേറെയില്ലാത്തതു കൊണ്ടാണ് അയാള്‍ക്ക് ആ അസൗകര്യമുണ്ടാക്കുന്നതെന്ന്. സ്ത്രീയും കുട്ടികളും പോയാല്‍ അയാള്‍ക്ക് ഉടനെ ഏഴാമത്തെ നിലയിലേക്കു തിരിച്ചു പോരാം. അയാള്‍ ആറാമത്തെ നിലയിലായി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ രോഗത്തിന്റെ സ്വഭാവം പരിഗണിച്ച് അയാളെ അഞ്ചാമത്തെ നിലയിലേക്കു മാറ്റി. പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞു. അയാള്‍ക്കു വേണ്ട ഒരു മെഡിക്കല്‍ ഉപകരണം നാലാമത്തെ നിലയിലേയുള്ളൂ. മൂന്നുതവണ ദിവസവും ഇറങ്ങിക്കേറുന്നതിനേക്കാള്‍ നല്ലത് നാലാമത്തെ നിലയില്‍ തന്നെ പാര്‍ക്കുന്നതല്ലേ? രോഗം മാറിയാല്‍ ഉടനെ ഏഴാമത്തെ നിലയിലേക്കു തിരിച്ചുപോരാം. അതുകൊണ്ട് അയാള്‍ നാലാമത്തെ നിലയിലേക്കു പോയി. രോഗിക്ക് വരട്ടുചൊറി (eczema) ഉള്ളതു കൊണ്ടു മൂന്നാമത്തെ നിലയിലെ ചികിത്സയാണ് നല്ലതെന്നു ഡോക്ടര്‍ പറഞ്ഞു. ചികിത്സോപകരണവുമുണ്ട്. രോഗി മൂന്നാമത്തെ നിലയില്‍ കിടപ്പായി. അങ്ങനെയിരിക്കെ നേഴ്സ് വന്നു പറഞ്ഞു ആ നിലയിലെ ഡോക്ടര്‍മാര്‍ അവധിയില്‍ പോകുന്നെന്ന്. അതുകൊണ്ട് രണ്ടാമത്തെ നിലയില്‍ പോകുന്നതാണ് നല്ലത്. ഗത്യന്തരമില്ലാതെ അയാള്‍ അങ്ങോട്ടുപോയി. പതിഞ്ചുദിവസം കൂടി കടന്നു പോയി. ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ ഹെഡ് നേഴ്സും മറ്റു നേഴ്സുകളും കൂടി വന്ന് അയാളോട് പറഞ്ഞു: ʻʻനിങ്ങളെ താഴത്തെ നിലയില്‍ കൊണ്ടാക്കാനാണ് ഡോക്ടറുടെ ആജ്ഞ്ˮ എന്ന്. രോഗി ഭയന്നു ബഹളം കൂട്ടി. ʻʻഇവിടെ വേറെ ചില രോഗികള്‍ കൂടിയുണ്ട്. ബഹളം കൂട്ടരുത്ˮ അവരുടെ ആജ്ഞ. രോഗി വിറച്ചു. നിയന്ത്രിക്കാനാവാതെ അയാള്‍ നിലവിളിച്ചു. അതിന്റെ പ്രതിധ്വനി മുറിയിലുണ്ടായി. അയാള്‍ താഴത്തെ നിലയിലെ കട്ടിലില്‍ കിടന്നു. മുകളിലുള്ള ആറു നിലകളുടെ ഭാരം അയാളുടെ ശരീരത്തില്‍ അമരുകയാണ്. പക്ഷേ, ആ മുറി എന്താണ് ഇങ്ങനെ പെട്ടന്നു ഇരുളുന്നത്? അയാള്‍ തലതിരിച്ചു നോക്കിയപ്പോള്‍ പ്രകാശത്തെ പൂര്‍ണ്ണമായും തടഞ്ഞുകൊണ്ട് ജന്നലുകളിലെ കര്‍ട്ടന്‍ താഴുന്നതു കണ്ടു.

സമകാലികമനുഷ്യന്റെ ഏകാന്തത, മരണമെന്ന പരമസത്യം. ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യം ഇവയെ കലാസുഭഗമായി ചിത്രീകരിക്കുന്ന കഥയാണിത്. ബുറ്റ്സാറ്റി കാഫ്‌കയെപ്പോലെ ജീനിയസ്സാണെന്നതില്‍ ഒരു സംശയവുമില്ല.

(തുടർന്നു വായിയ്ക്കുക …)

മലയാള കൃതികൾ

സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക.

English Section