ഇ.സന്തോഷ് കുമാർ :
ഗാലപ്പഗോസ്
റിങ്‌മാസ്റ്റർ പറഞ്ഞു:
ഈ കൂടാരത്തിൽ ഭൂമിയിലെ പലജാതി മൃഗങ്ങളുണ്ട് കൂട്ടരേ, അവയെയെല്ലാം നിങ്ങളെ കാണിക്കാനും അങ്ങനെ ഈ ലോകം എത്ര വൈവിദ്ധ്യമാർന്നതാണെന്നു ബോദ്ധ്യപ്പെടുത്തുവാനുമാണ് ഞങ്ങൾ, ഇവിടെ ഇതാ നിങ്ങളുടെ നഗരത്തിൽ ഏറെ വർഷങ്ങൾക്കുശേഷം വീണ്ടും വന്നുചേർന്നിരിക്കുന്നത്. ഏവർക്കും സ്വാഗതം!
(തുടര്‍ന്ന് വായിക്കുക…)
പി.രാമൻ:
തുരുമ്പ്
ആ ഉരുക്കുവാഗണുകള്‍
ഇന്നു സങ്കല്പിക്കുമ്പോള്‍
അവയില്‍നിന്ന്
തുരുമ്പു പാറും.
കാരണം
സങ്കല്പം
തുരുമ്പാണ്.
(തുടര്‍ന്ന് വായിക്കുക…)
സുന്ദർ:
‘ഈ ഭ്രാന്താലയത്തിന് നാവുണ്ടായിരുന്നെങ്കിൽ’
ആശുപത്രിയുടെ ഗേറ്റ് മലർക്കെ തുറന്നുകിടക്കുന്നു. ആശുപത്രി പരിസരത്തെങ്ങും വെള്ള ട്രൗസറും ഷർട്ടുമിട്ട രോഗികൾ നടക്കുന്നതും പണിയെടുക്കുന്നതും കാണാം. ഒരുപക്ഷേ വസ്ത്രത്തിന് വെണ്മ കുറവാകാം. പക്ഷേ, ഇവർ വസ്ത്രം ധരിച്ചിരിക്കുന്നു. ഇവർക്ക് ഇവിടെ തൊഴിൽചെയ്യാം. സംഗീതം കേൾക്കാം. ക്യാമ്പസ്സിൽ സ്വതന്ത്രമായി നടക്കാം. ഇവർ ഡ്രില്ലിൽ പങ്കെടുക്കണം. ആയിരത്തിയഞ്ഞൂറോളം രോഗികളുണ്ടിവിടെ. (തുടര്‍ന്ന് വായിക്കുക…)
കെ.വി.അഷ്ടമൂർത്തി: വീടുവിട്ടുപോകുന്നു
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കിട്ടിയ ആദ്യത്തെ കത്തു മുതല്‍ എല്ലാ കത്തുകളും സൂക്ഷിച്ചുവെക്കുന്നത് തനിക്കു വലിയ കാര്യമായിരുന്നു. വാടകവീടുകളിലെത്തിയപ്പോള്‍ ആദ്യത്തെ ചിട്ടയൊക്കെ നഷ്ടപ്പെട്ടുവെങ്കിലും ഒന്നും കളഞ്ഞുപോവരുതെന്ന് നിഷ്‌ക്കര്‍ഷിച്ചു. ജീവിതത്തില്‍ ഒരു കത്തുപോലും എഴുതാത്ത പ്രസീത ചോദിച്ചു.
എന്തിനാ ഈ കത്തുകളൊക്കെ ഇങ്ങനെ സൂക്ഷിച്ചുവെക്കണത്?
മരിക്കുന്നതിന്റെ തലേന്ന് എല്ലാം എടുത്തു വായിക്കാന്‍…
പിറ്റേന്നു മരിക്കാന്‍ പോവുകയാണ് എന്നറിഞ്ഞാല്‍ അതിലും ഗൗരവമുള്ള എന്തെല്ലാം ചെയ്യാനുണ്ടാവും എന്നാണ് അപ്പോള്‍ പ്രസീത ചോദിച്ചത്.
(തുടര്‍ന്ന് വായിക്കുക…)
പി എൻ വേണുഗോപാൽ: ‘ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും’
ആരാണീ ‘ട്രാംപ്’? അക്കാലത്ത് അമേരിക്കയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കായിരുന്നു ട്രാംപ്’. നിര്‍വ്വചനം സാധ്യമല്ലെങ്കിലും ട്രാംപ് ഇതൊക്കെയാണെന്നു പറയാം. വീടില്ലാത്തവന്‍, നാടില്ലാത്തവന്‍, പണമില്ലാത്തവന്‍, അടുത്ത ആഹാരം എപ്പോള്‍ എവിടെനിന്നു ലഭിക്കുമെന്നു തിട്ടമില്ലാത്തവന്‍, ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ തളയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്നവന്‍, അലസന്‍, താന്തോന്നി. ലോകമേ തറവാട് എന്ന മനോനിലയോടെ ജീവിക്കുന്ന നിര്‍ദ്ധനന്‍. ലോകത്തില്‍ ഏതു രാജ്യത്തും ഏതുകാലത്തും കാണാവുന്ന ഒരു കഥാപാത്രം.
(തുടര്‍ന്ന് വായിക്കുക…)
യു നന്ദകുമാർ: “56”
ക്രമമായി വിളി, മറുവിളി, മുറവിളി എന്നിങ്ങനെ ഞങ്ങളുടെചീട്ടുകളി പുരോഗമിച്ചുകൊണ്ടിരിക്കവേയാണ് ബിയറല്ലാതെ മറ്റേതു ദ്രാവകം കഴിച്ചാലും വയറിന് അസുഖം വരുന്ന സുഹൃത്ത് ഒരു സുപ്രധാന കണ്ടുപിടിത്തം നടത്തിയത്. സുഖദായകമായ രണ്ട് ഏമ്പക്കത്തിനിടയില് ലഭിച്ച ഇടവേള ഉപയോഗിച്ച് സുഹൃത്തു പറഞ്ഞു: ക്ളാവറിലെ ഒരു ജാക്കും ആഡുതന്റെ ഒരു റാണിയും എപ്പോഴും ഒന്നിച്ച് ഒരു കൈയില്‍ തന്നെവരുന്നുവെന്ന്. ഒഴിഞ്ഞ ബ്ളാക്ക് ലേബലുകളുടെയും റെഡ് ലേബലുകളുടെയും മദ്ധ്യ മറ്റു സുഹൃത്തുക്കള്‍ തുടര്‍ച്ചയായി ഒത്തുവരുന്ന ആഡുതന്‍ റാണിയെയും ക്ളാവര്‍ ജാക്കിനെയും കണ്ടുപിടിച്ചു, മഹാനായ ഷേകു്‌സ്‌പിയര്‍ രൂപകല്‌പന ചെയ്‌ത ഒഥല്ലോ – ഡസ്ഡമോണമാരുടേതുപോലൊരു പ്രേമനാടകമാണത് എന്നുമനസ്സിലാക്കാന്‍ ആര്‍ക്കാണു സാധിക്കാത്തത്?
(തുടര്‍ന്ന് വായിക്കുക…)
എസ് വി വേണുഗോപൻ നായർ:
കോടതി വിധിക്കു മുമ്പ്
പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു.
അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന്‍ അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…?
യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന്‍ തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി.
(തുടര്‍ന്ന് വായിക്കുക…)
ജോർജ്:
സ്വകാര്യക്കുറിപ്പുകൾ
കാറ്റൊടുങ്ങാത്ത ഒരു മലഞ്ചരുവിലെ
ഇളംപുല്ലായിരുന്നു ഞാന്‍
ഒരു പുലര്‍ച്ചയ്ക്ക്
ബുദ്ധന്‍ ഒരാട്ടിന്‍കുട്ടിയായ് വന്ന്
എന്നെ തിന്ന് വിശപ്പടക്കി.
(തുടര്‍ന്ന് വായിക്കുക…)