എസ് വി വേണുഗോപൻ നായർ :
കോടതി വിധിക്കു മുമ്പ്
പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു.
അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന്‍ അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…?
യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന്‍ തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി.
(തുടര്‍ന്ന് വായിക്കുക…)
ജോർജ്:
സ്വകാര്യക്കുറിപ്പുകൾ
തീ പിടിച്ച കുതിരകള്‍
കണ്ണാടിയിലേയ്ക്കു മടങ്ങുന്നു
കണ്ണാടികള്‍ ഹരിതവര്‍ണമാര്‍ന്ന്
കാറ്റിലുലയുന്നു
കാറ്റോ, ശരീരം ഉപേക്ഷിക്കുന്നു.
നിശ്ചലമായ ഇലകളുടെ ശബ്ദം കേള്‍ക്കുന്നു.
(തുടര്‍ന്ന് വായിക്കുക…)
ആനന്ദ്:
ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി
സ്വയം അവരോധിക്കുന്ന ഭരണാധികാരിയെ വിട്ട്, സ്വന്തം ഭാഗധേയം സ്വയം നിർണ്ണയിക്കുവാനുള്ള അവകാശം ജനങ്ങൾ നേടിയെടുക്കുക എന്നത് ചരിത്രത്തിലെ ഒരു വലിയ സംഭവമാണ്, തീർച്ച. പക്ഷേ ഭാഷാപരമായി ജനാധിപത്യം എന്ന വാക്കിന് ജനങ്ങളുടെ സ്വയംഭരണം എന്ന അർഥം നിലനിൽക്കെത്തന്നെ, ആ വാക്കുകൊണ്ട് നാമിന്നു വിവക്ഷിക്കുന്നത് ഈയൊരു നടപടിക്രമത്തിനുമപ്പുറം പലതുമാണ്. കാരണം ജനാധിപത്യം എന്നത് പെട്ടെന്നൊരു ദിവസം ഒന്നുമില്ലായ്മയിൽ നിന്ന് അവതരിച്ചതല്ല. മനുഷ്യസമൂഹം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല കാലങ്ങളിലും സന്ദർഭങ്ങളിലുമായി രൂപപ്പെടുത്തിയ വിവിധ സാംസ്കാരിക മൂല്യങ്ങളുടെ ഫലമായാണ് ഇങ്ങനെയൊരു വ്യവസ്ഥ നമുക്ക് ഇപ്പോൾ സാക്ഷാത്കരിക്കുവാൻ സാധിച്ചത്.
(തുടര്‍ന്ന് വായിക്കുക…)
വി എം ഗിരിജ:
നിന്നോടൊപ്പം പറന്ന്
സ്പര്‍ശം
ആഴങ്ങളിലേക്കുള്ള
മാന്ത്രിക അന്തര്‍വാഹിനിയാണെന്ന്
ആകാശങ്ങളിലേക്കുള്ള
പറന്നുപൊങ്ങലാണെന്ന്
ഉടലുമുയിരും കുളിര്‍പ്പിക്കുന്ന
ഒരിറ്റു മുലപ്പാലാണെന്ന്
നിന്നിലൂടെ ഞാനറിഞ്ഞു.
(തുടര്‍ന്ന് വായിക്കുക…)
അയ്മനം ജോൺ:
പൂവന്‍കോഴിയും പുഴുക്കളും
ആകാശത്തിലെ ക്ലോക്ക് വളരെപ്പഴകിയ ഒരാഗ്രഹമാണ്. ആറ്റിറമ്പിലെ വഴികളിലൂടെ സമയമറിയാത്ത ഒരു കുട്ടിയായി നടന്നിരുന്ന കാലത്തോളം പഴയത്. അക്കാലം, ദിവസവും പുലര്‍ച്ചയ്ക്ക് സമയത്തോടു പന്തയംവെച്ചിട്ടെന്നപോലെ ആറ്റിറമ്പിലൂടെ ഓടിപ്പോയിരുന്ന ഒരു പാപ്പിച്ചേട്ടനുണ്ടായിരുന്നു. പാപ്പിച്ചേട്ടനില്‍നിന്നാണ് ആകാശത്ത് ആര്‍ക്കും കാണാവുന്ന ഒരിടത്ത് ഒരു ക്ലോക്ക് എന്ന ആശയമുണ്ടായത്. അങ്ങനെയൊരു ക്ലോക്കുണ്ടായിരുന്നെങ്കിൽ പാപ്പിച്ചേട്ടന് ആ ഓട്ടമെല്ലാം ഓടേണ്ടി വരില്ലായിരുന്നല്ലോ എന്ന വിചാരമായിരിക്കാം പിന്നെപ്പിന്നെ അത്തരമൊരു സങ്കല്പമായി രൂപപ്പെട്ടത്.
(തുടര്‍ന്ന് വായിക്കുക…)
ഇ ഹരികുമാര്‍:
കൂറകൾ
അടുക്കളയിൽ രാവിലത്തെ കാപ്പി കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് അവൾ കണ്ടത് — കൂറകൾ. മേശയുടെ ഒരരുകിൽ തെല്ലു നേരം കിരുകിരാ ശബ്ദമുണ്ടാക്കിക്കൊണ്ട് അവളെ പേടിപ്പെടുത്തുംവിധം തുറിച്ചുനോക്കി, പിന്നെ മേശയുടെ മറുഭാഗത്ത് അപ്രത്യക്ഷമാവുകയും ചെയ്തു.
അവൾ കാപ്പിയുമെടുത്തു കിടപ്പറയിലേക്കു നടന്നു. ഭർത്താവ് എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. സ്വിച്ചിട്ടപ്പോൾ കണ്ണിനു സുഖം തരുന്ന നനുത്ത വെളിച്ചം മുറിയാകെ നിറഞ്ഞൊഴുകാൻ തുടങ്ങി. കട്ടിലിൽ ഇരുന്ന്, കപ്പിനു വേണ്ടി കൈ നീട്ടിക്കൊണ്ട് അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.
മൗഢ്യം നിറഞ്ഞ മുഖത്തോടെ അയാൾ കാപ്പി കുടിക്കുന്നത് അവൾ നോക്കി നിന്നു. ‘ഈ ദിനചര്യ എനിക്കു മടുത്തു തുടങ്ങിയിരിക്കുന്നു,’ അവൾ വിചാരിച്ചു. ഭർത്താവിന്റെ വിളറിയ മുഖവും നരച്ചു തുടങ്ങിയ രോമങ്ങളും കാണുമ്പോഴെല്ലാം അവൾക്ക് അനുകമ്പ തോന്നിയിരുന്നു. ഈ അനുകമ്പ ഒന്നുമാത്രമാണ് അവളെ ഒരു ലഹളക്കാരിയാക്കാതെ അടക്കി നിർത്തിയിരുന്നത്.
(തുടര്‍ന്ന് വായിക്കുക…)