close
Sayahna Sayahna
Search

Difference between revisions of "SFN:Main Page"


Line 124: Line 124:
 
[[സാഹിത്യവാരഫലം_1985_11_03|(തുടർന്നു വായിയ്ക്കുക …)]]
 
[[സാഹിത്യവാരഫലം_1985_11_03|(തുടർന്നു വായിയ്ക്കുക …)]]
 
-----
 
-----
'''[[അഷ്ടമൂര്‍ത്തി]]'''  {{#lsth:സാഹിത്യവാരഫലം_1987_03_01|കണ്ടിട്ടുപോകൂ}}  
+
'''[[അഷ്ടമൂർത്തി|അഷ്ടമൂര്‍ത്തി]]'''  {{#lsth:സാഹിത്യവാരഫലം_1987_03_01|കണ്ടിട്ടുപോകൂ}}  
 
[[സാഹിത്യവാരഫലം_1987_03_01|(തുടർന്നു വായിയ്ക്കുക …)]]
 
[[സാഹിത്യവാരഫലം_1987_03_01|(തുടർന്നു വായിയ്ക്കുക …)]]
 
|-
 
|-

Revision as of 04:29, 25 September 2014

Welcome to Sayahna Foundation,
the virtual community endeavouring to preserve human heritage.
2,437 articles in English and Malayalam

തെരഞ്ഞെടുത്ത ഉള്ളടക്കം

ചാര്‍ളി ചാപ്ലിന്‍
പി എൻ വേണുഗോപാൽ : ‘ചാർളി ചാപ്ലിൻ — ജീവിതവും സിനിമയും

ആരാണീ ‘ട്രാംപ്’? അക്കാലത്ത് അമേരിക്കയില്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാക്കായിരുന്നു ട്രാംപ്’. നിര്‍വ്വചനം സാധ്യമല്ലെങ്കിലും ട്രാംപ് ഇതൊക്കെയാണെന്നു പറയാം. വീടില്ലാത്തവന്‍, നാടില്ലാത്തവന്‍, പണമില്ലാത്തവന്‍, അടുത്ത ആഹാരം എപ്പോള്‍ എവിടെനിന്നു ലഭിക്കുമെന്നു തിട്ടമില്ലാത്തവന്‍, ബന്ധങ്ങളുടെ ബന്ധനങ്ങളില്‍ തളയ്ക്കപ്പെടാന്‍ വിസമ്മതിക്കുന്നവന്‍, അലസന്‍, താന്തോന്നി. ലോകമേ തറവാട് എന്ന മനോനിലയോടെ ജീവിക്കുന്ന നിര്‍ദ്ധനന്‍. ലോകത്തില്‍ ഏതു രാജ്യത്തും ഏതുകാലത്തും കാണാവുന്ന ഒരു കഥാപാത്രം. (തുടര്‍ന്ന് വായിക്കുക…)


യു നന്ദകുമാർ
യു നന്ദകുമാർ :“56” 

ക്രമമായി വിളി, മറുവിളി, മുറവിളി എന്നിങ്ങനെ ഞങ്ങളുടെ­ചീട്ടുകളി പുരോഗമിച്ചു­കൊണ്ടിരിക്ക­വേയാണ് ബിയറല്ലാതെ മറ്റേതു ദ്രാവകം കഴിച്ചാലും വയറിന് അസുഖം വരുന്ന സുഹൃത്ത് ഒരു സുപ്രധാന കണ്ടുപി­ടിത്തം നടത്തിയത്. സുഖദായ­കമായ രണ്ട് ഏമ്പക്ക­ത്തിനിടയില്‍ ലഭിച്ച ഇടവേള ഉപയോഗിച്ച് സുഹൃത്തു പറഞ്ഞു: ക്ളാവറിലെ ഒരു ജാക്കും ആഡുതന്റെ ഒരു റാണിയും എപ്പോഴും ഒന്നിച്ച് ഒരു കൈയില്‍ തന്നെവരു­ന്നുവെന്ന്. ഒഴിഞ്ഞ ബ്ളാക്ക് ലേബലു­കളുടെയും റെഡ് ലേബലു­കളുടെയും മദ്ധ്യ മറ്റു സുഹൃത്തുക്കള്‍ തുടര്‍ച്ചയായി ഒത്തുവരുന്ന ആഡുതന്‍ റാണിയെയും ക്ളാവര്‍ ജാക്കിനെയും കണ്ടുപിടിച്ചു, മഹാനായ ഷേകു്‌സ്‌പിയര്‍ രൂപകല്‌പന ചെയ്‌ത ഒഥല്ലോ – ഡസ്ഡമോണ­മാരുടേതു­പോലൊരു പ്രേമനാട­കമാണത് എന്നുമനസ്സി­ലാക്കാന്‍ ആര്‍ക്കാണു സാധിക്കാ­ത്തത്? (തുടര്‍ന്ന് വായിക്കുക…)


വേണുഗോപൻ നായർ
എസ് വി വേണുഗോപൻ നായർ : കോടതി വിധിക്കു മുമ്പ്

പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു.

അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന്‍ അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…?

യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന്‍ തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി. (തുടര്‍ന്ന് വായിക്കുക…)


ജോർജ്
ജോർജ്: സ്വകാര്യക്കുറിപ്പുകൾ

കാറ്റൊടുങ്ങാത്ത ഒരു മലഞ്ചരുവിലെ
ഇളംപുല്ലായിരുന്നു ഞാന്‍

ഒരു പുലര്‍ച്ചയ്ക്ക്
ബുദ്ധന്‍ ഒരാട്ടിന്‍കുട്ടിയായ്‌ വന്ന്
എന്നെ തിന്ന് വിശപ്പടക്കി.

(തുടര്‍ന്ന് വായിക്കുക…)
ആനന്ദ്
ആനന്ദ്: ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി

സ്വയം അവരോധിക്കുന്ന ഭരണാധികാരിയെ വിട്ട്, സ്വന്തം ഭാഗധേയം സ്വയം നിർണ്ണയിക്കുവാനുള്ള അവകാശം ജനങ്ങൾ നേടിയെടുക്കുക എന്നത് ചരിത്രത്തിലെ ഒരു വലിയ സംഭവമാണ്, തീർച്ച. പക്ഷേ ഭാഷാപരമായി ജനാധിപത്യം എന്ന വാക്കിന് ജനങ്ങളുടെ സ്വയംഭരണം എന്ന അർഥം നിലനിൽക്കെത്തന്നെ, ആ വാക്കുകൊണ്ട് നാമിന്നു വിവക്ഷിക്കുന്നത് ഈയൊരു നടപടിക്രമത്തിനുമപ്പുറം പലതുമാണ്. കാരണം ജനാധിപത്യം എന്നത് പെട്ടെന്നൊരു ദിവസം ഒന്നുമില്ലായ്മയിൽ നിന്ന് അവതരിച്ചതല്ല. മനുഷ്യസമൂഹം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല കാലങ്ങളിലും സന്ദർഭങ്ങളിലുമായി രൂപപ്പെടുത്തിയ വിവിധ സാംസ്കാരിക മൂല്യങ്ങളുടെ ഫലമായാണ് ഇങ്ങനെയൊരു വ്യവസ്ഥ നമുക്ക് ഇപ്പോൾ സാക്ഷാത്കരിക്കുവാൻ സാധിച്ചത്. (തുടര്‍ന്ന് വായിക്കുക…)


ഗിരിജ
വി എം ഗിരിജ: ചിത്ര

പ്രണയം സൂര്യനാണെന്ന്
ജ്വലിക്കുന്ന മനസ്സാണെന്ന്
ചിറകുകള്‍ കരിഞ്ഞു
മണ്ണില്‍ വീണപ്പോള്‍
ഞാനറിഞ്ഞു.

(തുടര്‍ന്ന് വായിക്കുക…)
അയ്മനം ജോൺ
അയ്മനം ജോൺ: പൂവന്‍കോഴിയും പുഴുക്കളും

ആകാശത്തിലെ ക്ലോക്ക് വളരെപ്പഴകിയ ഒരാഗ്രഹമാണ്. ആറ്റിറമ്പിലെ വഴികളിലൂടെ സമയമറിയാത്ത ഒരു കുട്ടിയായി നടന്നിരുന്ന കാലത്തോളം പഴയത്. അക്കാലം, ദിവസവും പുലര്‍ച്ചയ്ക്ക് സമയത്തോടു പന്തയംവെച്ചിട്ടെന്നപോലെ ആറ്റിറമ്പിലൂടെ ഓടിപ്പോയിരുന്ന ഒരു പാപ്പിച്ചേട്ടനുണ്ടായിരുന്നു. പാപ്പിച്ചേട്ടനില്‍നിന്നാണ് ആകാശത്ത് ആര്‍ക്കും കാണാവുന്ന ഒരിടത്ത് ഒരു ക്ലോക്ക് എന്ന ആശയമുണ്ടായത്. അങ്ങനെയൊരു ക്ലോക്കുണ്ടായിരുന്നെങ്കിൽ പാപ്പിച്ചേട്ടന് ആ ഓട്ടമെല്ലാം ഓടേണ്ടി വരില്ലായിരുന്നല്ലോ എന്ന വിചാരമായിരിക്കാം പിന്നെപ്പിന്നെ അത്തരമൊരു സങ്കല്പമായി രൂപപ്പെട്ടത്. (തുടര്‍ന്ന് വായിക്കുക…)


ഇ ഹരികുമാര്‍
ഇ ഹരികുമാര്‍: കൂറകൾ

അടുക്കളയിൽ രാവിലത്തെ കാപ്പി കൂട്ടിക്കൊണ്ടിരി­ക്കുമ്പോഴാണ് അവൾ കണ്ടത് — കൂറകൾ. മേശയുടെ ഒരരുകിൽ തെല്ലു നേരം കിരുകിരാ ശബ്ദമുണ്ടാ­ക്കിക്കൊണ്ട് അവളെ പേടിപ്പെടുത്തുംവിധം തുറിച്ചുനോക്കി, പിന്നെ മേശയുടെ മറുഭാഗത്ത് അപ്രത്യക്ഷ­മാവുകയും ചെയ്തു.

അവൾ കാപ്പിയുമെടുത്തു കിടപ്പറയിലേക്കു നടന്നു. ഭർത്താവ് എഴുന്നേറ്റിട്ടുണ്ടാ­യിരുന്നില്ല. സ്വിച്ചിട്ടപ്പോൾ കണ്ണിനു സുഖം തരുന്ന നനുത്ത വെളിച്ചം മുറിയാകെ നിറഞ്ഞൊഴുകാൻ തുടങ്ങി. കട്ടിലിൽ ഇരുന്ന്, കപ്പിനു വേണ്ടി കൈ നീട്ടിക്കൊണ്ട് അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.

മൗഢ്യം നിറഞ്ഞ മുഖത്തോടെ അയാൾ കാപ്പി കുടിക്കുന്നത് അവൾ നോക്കി നിന്നു. ‘ഈ ദിനചര്യ എനിക്കു മടുത്തു തുടങ്ങിയിരിക്കുന്നു,’ അവൾ വിചാരിച്ചു. ഭർത്താവിന്റെ വിളറിയ മുഖവും നരച്ചു തുടങ്ങിയ രോമങ്ങളും കാണുമ്പോഴെല്ലാം അവൾക്ക് അനുകമ്പ തോന്നിയിരുന്നു. ഈ അനുകമ്പ ഒന്നുമാത്രമാണ് അവളെ ഒരു ലഹളക്കാരി­യാക്കാതെ അടക്കി നിർത്തിയിരുന്നത്. (തുടര്‍ന്ന് വായിക്കുക…)


പുതിയതായി ചേർത്തത്

സായാഹ്ന വാർത്തകൾ

ഖേദിക്കുന്നു.
സെർവർ തകരാറുമൂലം സെപ്തംബർ 22, 23 തീയതികളിൽ സായാഹ്നയുടെ സൈറ്റ് പ്രവർത്തിച്ചില്ല. എല്ലാ സുരക്ഷിത, അരക്ഷിത ഘടകങ്ങളെയും കണക്കിലെടുത്തുകൊണ്ടുള്ള പുതിയ സംവിധാനത്തിലേയ്ക്ക് മാറുന്നതിന് വേണ്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് ഇത് സംഭവിച്ചത്. മാന്യ വായനക്കാരുടെ വായന മുറിഞ്ഞതിൽ സായാഹന ഫൗണ്ടേഷൻ ഖേദിക്കുന്നു.


പ്രസിദ്ധ കഥാകൃത്ത് അഷ്ടമൂർത്തിയുടെ വീടുവിട്ടുപോകുന്നു എന്ന കഥാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചു. 12 കഥകൾ ഉള്ള ഈ സമാഹാരത്തിനാണ് 1992ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.
സിംഗപ്പൂർ എന്ന നഗരത്തിന്റെ ചില സവിശേഷതകളിലേയ്ക്ക് വെളിച്ചം വീശുന്ന അദ്ദേഹത്തിന്റെ നാല് ലേഖനങ്ങളും സായാഹ്നയിൽ വായിക്കാം.


‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ്

നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ ‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു. കോഴിക്കോട് സ്പെക്ടട്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്.


സാഹിത്യവാരഫലത്തിൽ നിന്ന്

ഈറ്റാലോ കാല്‍വീനോ

പതിനെട്ടു് അംഗങ്ങളുള്ള സ്വീഡി‍ഷ് അക്കാഡമിയിലെ ഏറ്റവും ശക്തനായ അംഗം ലുണ്ടു് ക്വിസ്റ്റാണെന്നു് ‘ന്യൂസ് വീക്ക്’ ധ്വനിപ്പിച്ചു് എഴുതിയിരിക്കുന്നു. ലെനിന്‍ സമ്മാനം നേടിയ ഇദ്ദേഹമാണത്രേ പാവ്‌ലോ നെറുദയ്ക്കും വിതന്റേ ആലേഹാന്ദ്രയ്ക്കും (Vicente Aleixandre) മാര്‍കേസിനും നോബല്‍ സമ്മാനം കിട്ടാന്‍ കാരണക്കാരന്‍. 1983-ലെ സമ്മാനം ബ്രിട്ടീഷ് നോവലിസ്റ്റ് വില്യം ഗോള്‍ഡിങ്ങിനു നല്കിയപ്പോള്‍ ലുണ്ടു് ക്വിസ്റ്റ് ബഹളം കൂട്ടിയെന്നു നമ്മള്‍ അറിഞ്ഞു. ക്ലോദ് സീമൊങ്ങിനു് (Claude Simon) അന്നേ സമ്മാനം കൊടുക്കേണ്ടതാണെന്നു് ലുണ്ടു് ക്വിസ്റ്റ് പ്രഖ്യാപനം നടത്തി. 1913-ല്‍ ജനിച്ച ഈ ഫ്രഞ്ച് നോവലിസ്റ്റ് ഫ്രഞ്ച് ദാര്‍ശനികന്‍ ഗാസ്റ്റോങ് ബാഷ്‌ലാറിന്റെ (Gaston Bachelard) സിദ്ധാന്തങ്ങളിലാണു് വിശ്വസിക്കുന്നതെന്നു് മാര്‍ട്ടിന്‍ സേമര്‍ സ്മിത്ത് പറയുന്നു. എല്ലാം അസ്ഥിരമാണു്. എല്ലാമൊരു പ്രവാഹമാണു് എന്നു് ബാഷ്‌ലാര്‍ വിശ്വസിക്കുന്നു. ഈ സിദ്ധാന്തത്തിനു യോജിച്ച വിധത്തില്‍ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും അവതരിപ്പിക്കുന്നു ക്ലോദ് സീമൊങ്, ബോര്‍ഹെസ്, അമാദൂ, ഗ്യുന്തര്‍ ഗ്രാസ്, ഗ്രേയം ഗ്രീന്‍, കാര്‍ലോസ് ഫ്വേന്‍റസ്, വാര്‍ഗാസ് യോസ ഇവരില്‍ ആര്‍ക്കെങ്കിലും സമ്മാനം കൊടുക്കാതെ ലുണ്ടു് ക്വിസ്റ്റ് അതു് ക്ലോദ് സീമൊങ്ങിനു കൊടുക്കുമോ? ഏതായാലും നോബല്‍ സമ്മാനത്തിനു് അര്‍ഹതയുണ്ടായിരുന്ന ഈറ്റാലോ കാല്‍വീനോ അടുത്ത കാലത്തു് അന്തരിച്ചു. അദ്ദേഹത്തിന്റെ If on a Winter’s Night (നോവല്‍) Marcovaldo (കഥകള്‍), Adam, One Afternoon (കഥകള്‍) Invisible Cities (നോവല്‍) Italian Folktales (നാടോടിക്കഥകള്‍) ഈ ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ടു് ഓരോ വാക്യംകൊണ്ടെങ്കിലും ഇവയുടെ സവിശേഷത സൂചിപ്പിക്കാന്‍ ഇവിടെ സ്ഥലമില്ല. അന്യാദൃശരങ്ങളായ കലാസൃഷ്ടികള്‍ എന്നു മാത്രം പറയാനാവൂ. കാല്‍വിനോയുടെ ഏറ്റവും പുതിയ പുസ്തകമായ Mr. Palomar (തര്‍ജ്ജമ പ്രത്യക്ഷപ്പെട്ട കാലത്തെ അവലംബിച്ചാണു് പുതിയ പുസ്തകമെന്നു പറഞ്ഞതു്) അസാധാരണത്വമുള്ള കൃതിയാണെന്നു നിരൂപകര്‍ പറയുന്നു വസ്തുക്കളുടെയും വസ്തുതകളുടെയും ഉപരിതലങ്ങളെ ശരിയായി മനസ്സിലാക്കിയാലേ അവയുടെ അഗാധതയിലേക്കു പോകാനാവൂ എന്നതാണു് ഈ കൃതിയുടെ പ്രമേയം. ആ ഉപരിതലങ്ങള്‍ അനന്തങ്ങളും. He spared into phenomenal realms എന്നു് റ്റൈം വാരിക വാഴ്ത്തിയ കാല്‍വീനോ 61ആമത്തെ വയസ്സില്‍ മരിച്ചു. ജീവിച്ചിരുന്നാല്‍ത്തന്നെ സ്വീഡിഷ് അക്കാഡമി അദ്ദേഹത്തിനു സമ്മാനം കൊടുക്കുമെന്നു് എങ്ങനെ കരുതാനാണു്”? പേള്‍ബക്ക്, സ്റ്റൈന്‍ബക്ക്, ഗോള്‍ഡിങ് ഇവരെല്ലാം വാങ്ങിയ സമ്മാനം കാല്‍വീനോക്കു കിട്ടാത്തതും ഒരു കണക്കില്‍ നന്നായി.

(തുടർന്നു വായിയ്ക്കുക …)


അഷ്ടമൂര്‍ത്തി ഞാന്‍ ഹെമിങ്‌‌വെയുടെ ജീവചരിത്രം വായിച്ചുകൊണ്ടിരിക്കുകയാണ്. കാളപ്പോര് അദ്ദേഹത്തിന് ഇഷ്ടമായിരുന്നല്ലോ. അതുകൊണ്ട് അതിനോടു ബന്ധപ്പെട്ട ഇമേജറിയാണ് എന്റെ മനസ്സില്‍ വരുന്നത്. നമ്മുടെ പല കഥാകാരന്‍മാര്‍ക്കും ഭാഷ കാളയാണ്. ഒന്നു ചുവന്ന തുണി കാണിച്ച് അതിനെ ദേഷ്യപ്പെടുത്തുന്നു. കാള ചാടി വരുമ്പോള്‍ തടുത്തും ആക്രമിച്ചും പരാക്രമങ്ങള്‍ കാണിക്കുന്നു. ആ ചാട്ടങ്ങള്‍ക്കും ഒഴിഞ്ഞുമാറലുകള്‍ക്കും ഭംഗിയില്ലാതില്ല. പക്ഷേ കാളയുടെ കുത്തേറ്റ് എപ്പോഴും മലര്‍ന്നുവീഴുന്നു കഥാകാരന്‍. യഥാര്‍ത്ഥമായ കാളപ്പോരില്‍ ആക്രമിക്കന്നവന്‍ ജയിക്കും പലപ്പോഴും. ഭാഷയാകുന്ന കാളയോടു മത്സരിക്കുന്ന കഥാകാരനാകുന്ന പോരുകാരന്‍ എപ്പോഴും മലര്‍ന്നുവീഴുകയേയുള്ളു. കൊമ്പുകൊണ്ട് ഉദരം പിളരുകയും ചെയ്യും.

കഥാകാരനായ അഷ്ടമൂര്‍ത്തി ഒരിക്കലും മാററഡോറായി പ്രത്യക്ഷനായിട്ടില്ല. അദ്ദേഹം കലാസൗന്ദര്യമാകുന്ന പച്ചക്കിളിയെ കരതലങ്ങളില്‍ വച്ചിരിക്കുകയാണ്. അവിടിരുന്നു ആ കിളി ചിറകിട്ടടിക്കുന്നു. അതിനെ വിട്ടുകളയരുതേയെന്ന് നമ്മള്‍ അദ്ദേഹത്തോടു അഭ്യര്‍ത്ഥിക്കുന്നു. അഷ്ടമൂര്‍ത്തി മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘അലസതാവിരചിതം’ എന്ന ചെറുകഥ വായിച്ചാലും. പേറുകഴിഞ്ഞ ഒരു പൂച്ചയ്ക്കും പെറാന്‍ തയ്യാറായി ഇരിക്കുന്ന ഒരു ചെറുപ്പക്കാരിക്കും തമ്മിലുള്ള ബന്ധത്തെ ആകര്‍ഷകമായി ചിത്രീകരിക്കുന്ന ആ കഥയ്ക്ക് എന്തെന്നില്ലാത്ത ആര്‍ദ്രീകരണശക്തിയുണ്ട്. അദ്ദേഹം കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട ആ പൂച്ചയുടെ കഥ പറയുമ്പോള്‍, അതിനു വീട്ടിലുള്ളവരോടുള്ള ബന്ധം ആവിഷ്കരിക്കുമ്പോള്‍ നിത്യജീവിതത്തില്‍ പൂച്ചയെ വെറുക്കുന്ന ഞാന്‍ കഥയിലെ പൂച്ചയോട് സ്നേഹമുള്ളവനായിത്തീരുന്നു. കലയുടെ ശക്തി. ഇങ്ങനെയാണ് കലാകാരന്‍ ജീവിത സത്യത്തെ വ്യാഖ്യാനിച്ച് സ്പഷ്ടമാക്കി വായനക്കാരനെ മാനസികോന്നമനത്തിലേക്കു നയിക്കുന്നത്. ഒരു നാട്യവുമില്ലാത്ത ആഖ്യാനം. എന്റെ ലേഖനം വായിച്ചു മുഷിഞ്ഞോ വായനക്കാര്‍? എങ്കില്‍ വരു ആ കിളി കരതലങ്ങളിലിരുന്നു സ്പന്ദിക്കുന്നതു കണ്ടിട്ടുപോകൂ.

(തുടർന്നു വായിയ്ക്കുക …)

 
മലയാള കൃതികൾ

സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക.

English Section