Featured content (Check back later for today's.)
|
എസ് വി വേണുഗോപൻ നായർ : കോടതി വിധിക്കു മുമ്പ്
പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു.
അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന് അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…?
യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന് തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി.
(തുടര്‍ന്ന് വായിക്കുക…)
ജോർജ്: സ്വകാര്യക്കുറിപ്പുകൾ
കാറ്റൊടുങ്ങാത്ത ഒരു മലഞ്ചരുവിലെ
ഇളംപുല്ലായിരുന്നു ഞാന്‍
ഒരു പുലര്‍ച്ചയ്ക്ക്
ബുദ്ധന് ഒരാട്ടിന്‍കുട്ടിയായ് വന്ന്
എന്നെ തിന്ന് വിശപ്പടക്കി.
(തുടര്‍ന്ന് വായിക്കുക…)
ആനന്ദ്: ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി
സ്വയം അവരോധിക്കുന്ന ഭരണാധികാരിയെ വിട്ട്, സ്വന്തം ഭാഗധേയം സ്വയം നിർണ്ണയിക്കുവാനുള്ള അവകാശം ജനങ്ങൾ നേടിയെടുക്കുക എന്നത് ചരിത്രത്തിലെ ഒരു വലിയ സംഭവമാണ്, തീർച്ച. പക്ഷേ ഭാഷാപരമായി ജനാധിപത്യം എന്ന വാക്കിന് ജനങ്ങളുടെ സ്വയംഭരണം എന്ന അർഥം നിലനിൽക്കെത്തന്നെ, ആ വാക്കുകൊണ്ട് നാമിന്നു വിവക്ഷിക്കുന്നത് ഈയൊരു നടപടിക്രമത്തിനുമപ്പുറം പലതുമാണ്. കാരണം ജനാധിപത്യം എന്നത് പെട്ടെന്നൊരു ദിവസം ഒന്നുമില്ലായ്മയിൽ നിന്ന് അവതരിച്ചതല്ല. മനുഷ്യസമൂഹം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല കാലങ്ങളിലും സന്ദർഭങ്ങളിലുമായി രൂപപ്പെടുത്തിയ വിവിധ സാംസ്കാരിക മൂല്യങ്ങളുടെ ഫലമായാണ് ഇങ്ങനെയൊരു വ്യവസ്ഥ നമുക്ക് ഇപ്പോൾ സാക്ഷാത്കരിക്കുവാൻ സാധിച്ചത്.
(തുടര്‍ന്ന് വായിക്കുക…)
വി എം ഗിരിജ: ചിത്ര
പ്രണയം സൂര്യനാണെന്ന്
ജ്വലിക്കുന്ന മനസ്സാണെന്ന്
ചിറകുകള് കരിഞ്ഞു
മണ്ണില്‍ വീണപ്പോള്‍
ഞാനറിഞ്ഞു.
(തുടര്‍ന്ന് വായിക്കുക…)
അയ്മനം ജോൺ: പൂവന്‍കോഴിയും പുഴുക്കളും
ആകാശത്തിലെ ക്ലോക്ക് വളരെപ്പഴകിയ ഒരാഗ്രഹമാണ്. ആറ്റിറമ്പിലെ വഴികളിലൂടെ സമയമറിയാത്ത ഒരു കുട്ടിയായി നടന്നിരുന്ന കാലത്തോളം പഴയത്. അക്കാലം, ദിവസവും പുലര്‍ച്ചയ്ക്ക് സമയത്തോടു പന്തയംവെച്ചിട്ടെന്നപോലെ ആറ്റിറമ്പിലൂടെ ഓടിപ്പോയിരുന്ന ഒരു പാപ്പിച്ചേട്ടനുണ്ടായിരുന്നു. പാപ്പിച്ചേട്ടനില്‍നിന്നാണ് ആകാശത്ത് ആര്‍ക്കും കാണാവുന്ന ഒരിടത്ത് ഒരു ക്ലോക്ക് എന്ന ആശയമുണ്ടായത്. അങ്ങനെയൊരു ക്ലോക്കുണ്ടായിരുന്നെങ്കിൽ പാപ്പിച്ചേട്ടന് ആ ഓട്ടമെല്ലാം ഓടേണ്ടി വരില്ലായിരുന്നല്ലോ എന്ന വിചാരമായിരിക്കാം പിന്നെപ്പിന്നെ അത്തരമൊരു സങ്കല്പമായി രൂപപ്പെട്ടത്.
(തുടര്‍ന്ന് വായിക്കുക…)
ഇ ഹരികുമാര്‍: കൂറകൾ
അടുക്കളയിൽ രാവിലത്തെ കാപ്പി കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് അവൾ കണ്ടത് — കൂറകൾ. മേശയുടെ ഒരരുകിൽ തെല്ലു നേരം കിരുകിരാ ശബ്ദമുണ്ടാക്കിക്കൊണ്ട് അവളെ പേടിപ്പെടുത്തുംവിധം തുറിച്ചുനോക്കി, പിന്നെ മേശയുടെ മറുഭാഗത്ത് അപ്രത്യക്ഷമാവുകയും ചെയ്തു.
അവൾ കാപ്പിയുമെടുത്തു കിടപ്പറയിലേക്കു നടന്നു. ഭർത്താവ് എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. സ്വിച്ചിട്ടപ്പോൾ കണ്ണിനു സുഖം തരുന്ന നനുത്ത വെളിച്ചം മുറിയാകെ നിറഞ്ഞൊഴുകാൻ തുടങ്ങി. കട്ടിലിൽ ഇരുന്ന്, കപ്പിനു വേണ്ടി കൈ നീട്ടിക്കൊണ്ട് അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.
മൗഢ്യം നിറഞ്ഞ മുഖത്തോടെ അയാൾ കാപ്പി കുടിക്കുന്നത് അവൾ നോക്കി നിന്നു. ‘ഈ ദിനചര്യ എനിക്കു മടുത്തു തുടങ്ങിയിരിക്കുന്നു,’ അവൾ വിചാരിച്ചു. ഭർത്താവിന്റെ വിളറിയ മുഖവും നരച്ചു തുടങ്ങിയ രോമങ്ങളും കാണുമ്പോഴെല്ലാം അവൾക്ക് അനുകമ്പ തോന്നിയിരുന്നു. ഈ അനുകമ്പ ഒന്നുമാത്രമാണ് അവളെ ഒരു ലഹളക്കാരിയാക്കാതെ അടക്കി നിർത്തിയിരുന്നത്.
(തുടര്‍ന്ന് വായിക്കുക…)
പുതിയതായി ചേർത്തത്
|
- കേരളസാഹിത്യചരിത്രം
- ഇ ഹരികുമാര്‍
- കെ വേലപ്പന്
- സുന്ദര്‍
- സഞ്ജയന്
- ഡി പങ്കജാക്ഷക്കുറുപ്പ്: പുതിയ ലോകം പുതിയ വഴി
- അയ്മനം ജോൺ
- വി എം ഗിരിജ: പ്രണയം ഒരാൽബം (കവിതാസമാഹാരം)
- അഭിമുഖങ്ങൾ: ഗിരീഷ് കാസറവള്ളി, രാഘവൻ തിരുമുല്പാട്, അൻശു കെ. ഗുപ്ത, ബുദ്ധദേവ് ദാസ്ഗുപ്ത, മേരി റോയി, ബിനായക് സെന്‍, വി.ആര്. കൃഷ്ണയ്യര്‍, സിസ്റ്റര്‍ ആലീസ്, ക്ലോസ് ലീബിഗ്, എം കൃഷ്ണൻനായർ, എന്നിവരുമായുള്ള അഭിമുഖങ്ങൾ വായിക്കുക
- ജോർജ്: ‘സ്വകാര്യക്കുറിപ്പുകൾ’ (കവിതാസമാഹാരം)
- എസ് വി വേണുഗോപൻ നായർ: കഥകളതിസാദരം (കഥാസമാഹാരം)
- എം കൃഷ്ണന് നായര്‍ : ഏകാന്തതയുടെ ലയം (ലേഖനങ്ങൾ)
- എം കൃഷ്ണന് നായര്‍ : കറുത്ത ശലഭങ്ങൾ (ലേഖനങ്ങൾ)
|
|
|
|
Sayahna News
|
എം.കൃഷ്ണൻനായരുടെ “കറുത്ത ശലഭങ്ങൾ” എന്ന ലേഖന സമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചു. വിശ്വസാഹിത്യത്തിലെ അപൂര്‍വസുന്ദരമായ ഏതാനും കൃതികളെ പരിചയപ്പെടുത്തന്നതിനോടൊപ്പം സാഹിത്യപരമായ തത്വചിന്തയിലും മുഴുകുന്നു ഈ കൃതിയില്‍ എം. കൃഷ്ണന്‍നായര്‍. ബഷീര്‍, ഒ എന്‍ വി കുറുപ്പ്, ഒ വി വിജയന്, അയ്യപ്പപ്പണിക്കര്‍, തുടങ്ങിയവരും പരാമര്‍ശിക്കപ്പെടുന്നു, അന്യാദര്‍ശമായ ശൈലിയില്‍ എഴുതപ്പെട്ട പതിമൂന്നു ലേഖനങ്ങളില്‍. വായിക്കാന്‍ പ്രേരിപ്പിക്കുന്ന, അല്ലെങ്കില്‍ ജിജ്ഞാസ ഉളവാക്കുന്ന ശീര്‍ഷകങ്ങളാണ് ഓരോന്നിനും. ‘നമ്മൾ കറുത്ത ശലഭങ്ങൾ’, ‘സൂര്യഗീതവും ചരമഗീതവും’, ‘ഇന്നത്തെ പ്രേതങ്ങൾ നാളത്തെ യാഥാർത്ഥ്യങ്ങൾ’, ‘സുഹ്രയ്ക്ക് പ്രേമലേഖനം എഴുതാമോ?’ എന്നിങ്ങനെ.
കെ വേലപ്പന്
നാല്പത്തിമൂന്നാം വയസ്സില്‍ അന്തരിച്ച കെ വേലപ്പന് മികച്ച പത്രപ്രവര്‍ത്തകനും ചലച്ചിത്ര നിരൂപകനുമായിരുന്നു. അദ്ദേഹത്തിന്റെ ചില ലേഖനങ്ങള്‍ സായാഹ്നയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഫോട്ടോ ലഭ്യമല്ല. വേലപ്പന്റെ ഫോട്ടോ കൈവശമുള്ളവരുണ്ടെങ്കില് സായാഹ്നയുമായി ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നു
- For several decades, Keralites have been reading an edited version of Indulekha, the first Malayalam novel published in 1889, according to a new finding. Literary critics., Dr P.K. Rajasekharan, Dr P.Venugopalan and E.K.Premkumar were searching for earlier editions of the book for tracing the original version of the novel for quite some time. The novel which made a strong advocacy for women's empowerment was mercilessly edited and those who publisrighhed the book in later years chopped off many such portions. The last chapter (chapter 20) was the most edited one. The revelation came on getting a micro filmed copy of the original version of the novel from The British Library, London by D.C Ravi of D.C.Books
- Sayahna has published the revised digital version of the novel with all the chopped off portions in chapter 20 reinstated. The newly added portions have a different color to distinguish the same easily. The previous version of the chapter is also kept as an appendix.
- The download links can be found here.
Technical News
|
- Sayahna are gearing up for dissemination of mathematical text in this Wiki. Experimental page of an article namely, Cross-Connections, written by renowned mathematician, Prof. KSS Nambooripad is available for readers to get a grip of how mathematics can be rendered in Mediawiki. MathJax is the principal engine that renders mathematical formulae and equations from sources that are marked up in TeX. This is to augment ourselves for the release of his larger volume of research work on Semigroup and Biordered Set.
|
സാഹിത്യവാരഫലത്തിൽ നിന്ന്
|
ബ്രസീലിലെ മഹാനായ നോവലിസ്റ്റാണു ഷൊർഷി അമാദു (Jorge Amado). അദ്ദേഹത്തിന്റെ ഒരു മനോഹരമായ നോവലിൽ ഒരു പെൺകുട്ടി കുന്നിലേക്ക് ഓടിക്കയറുന്നതിന്റെയും അവളുടെ പിറകെ ഒരു മധ്യവയസ്കൻ പാഞ്ഞു ചെല്ലുന്നതിന്റെയും വർണ്ണനയുണ്ട്. സൂര്യൻ ജ്വലിക്കുന്നു. കാറ്റു മൂളുന്നു. അവളുടെ പറക്കുന്ന നഗ്നങ്ങളായ കാലുകൾ പിറകെ ഓടുന്ന ശക്തനായ പുരുഷനുമായുള്ള ദൂരം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പാദരക്ഷകൾ മണലിൽ താഴ്ന്നിട്ടും സൂര്യരശ്മികൾ റെയ്സർ ബ്ലെയ്ഡു പോലെ കണ്ണുകളെ പിളർന്നിട്ടും അയാൾ കോപത്തോടും ആഗ്രഹത്തോടും പാഞ്ഞു ചെല്ലുകയാണ്. “നിന്നെ ഞാൻ പിടികൂടും, കുറച്ചു സമയത്തിനുള്ളിൽ” എന്നു അയാൾ പറയുന്നുണ്ട്. തന്റെയും പിറകിൽ പാഞ്ഞു വരുന്നവന്റെയും ഇടയ്ക്കുള്ള ദൂരം കണക്കാക്കാനായി പെൺകുട്ടി തിരിഞ്ഞു നോക്കി. പേടിയും അഭിലാഷവും കൊണ്ട് അവൾ ഞെട്ടി. “എന്നെ പിടിക്കാൻ അയാളെ അനുവദിച്ചാൽ അയാൾ… (പെൺകുട്ടി പറയുന്നത് അച്ചടിക്കാൻ വയ്യ — ലേഖകൻ). അയാളെ വളരെ പിറകിലാക്കിയാൽ അയാൾ വേണ്ടെന്നു വയ്ക്കും. അയ്യോ അതു പറ്റില്ല”. കടലിലെ ഉപ്പ്, വിയർപ്പ്, മണൽ, കാറ്റ് ഇവ കൂടി ചേർന്നതിന്റെ സ്വാദ് പുരുഷനുണ്ടെന്ന് അവൾ മനസ്സിലാക്കി. അയാൾ ആ ഇടയപ്പെൺകുട്ടിയെ പിളർന്നപ്പോൾ ആടിനെപ്പോലെ സാഫല്യത്തോടെ വേദനയോടെ അവൾ കരഞ്ഞു.
ഏതു സ്ത്രീയും ബലാത്സംഗം ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നു എന്ന് അനൈസ് നീൻ എന്ന വിശ്രുതയായ എഴുത്തുകാരി അഭിപ്രായപ്പെട്ടത് പ്രതിപദം ശരിയാണെന്ന് ഇതു വായിക്കുമ്പോൾ തോന്നാതിരിക്കില്ല. (സൂസൻ ബ്രൗൺ മില്ലർ ബലാത്സംഗത്തെക്കുറിച്ചെഴുതിയതും പെൻഗ്വിൻ ബുക്സ് പ്രസാധനം ചെയ്തതുമായ ഒരു പുസ്തകത്തിൽ അനൈസ് നീൻ ഡയറിയിൽ രേഖപ്പെടുത്തിയ ആ അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്. സൂസന്റെ പുസ്തകത്തിന്റെ പേര് ഓർമ്മയിൽ നിന്നു വിട്ടുപോയിരിക്കുന്നു.) ബലാത്കാരവേഴ്ചയ്ക്ക് വഴങ്ങികൊടുക്കാൻ സ്ത്രീക്ക് അബോധ മനസ്സിലെങ്കിലും ആഗ്രഹമുണ്ടോ? ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ. അതല്ല ഇവിടത്തെ കാര്യം. വൈഷയികത്വം ആവഹിക്കുന്ന സംഭവം അസുലഭസിദ്ധികളുള്ള അമാദു എങ്ങനെ ചിത്രീകരിക്കുന്നു എന്നതിനാണു പ്രാധാന്യം. കലാകാരന്മാർ വാക്കുകൾ കൊണ്ട് ചിത്രമെഴുതുന്നു, ചിത്രകാരന്മാർ ചായം കൊണ്ടു വർണ്ണിക്കുന്നു എന്നു പറയാറുണ്ട്. നമ്മുടെ പേരുകേട്ട നോവലിസ്റ്റുകൾ വാക്കുകളെടുത്ത് തടിക്കഷ്ണങ്ങളെപ്പോലെ താഴെയിട്ട് ഏതിനേയും ദാരുമയമാക്കുമ്പോൾ അമാദു അവയെ പ്രാവുകളെപ്പോലെ പറത്തുന്നു. അപ്പോൾ നീലാന്തരീക്ഷത്തിൽ ധവളരേഖപോലെ കലയുടെ രജതപ്രഭമാത്രം.
(തുടർന്നു വായിയ്ക്കുക …)
|
|
|