Difference between revisions of "SFN:Main Page"
Line 12: | Line 12: | ||
{{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന വാർത്തകൾ}}}} | {{SFbox|shadowcolor=white|align=left|{{Boxtitle|align=left|സായാഹ്ന വാർത്തകൾ}}}} | ||
<!-- ... --> | <!-- ... --> | ||
− | |||
− | |||
− | |||
− | |||
<!-- ... --> | <!-- ... --> | ||
{{SFbox|shadowcolor=white|align=left| | {{SFbox|shadowcolor=white|align=left| | ||
Line 22: | Line 18: | ||
:“വി.വി.കെ. വാലത്ത് എന്ന ബഹുമുഖവ്യക്തിത്വത്തെ വളരെ അടുത്തറിയാവുന്ന മകന് ഐന്സ്റ്റീന് വാലത്ത് എഴുതിയ ഈ ജീവചരിത്രം അദ്ദേഹത്തിലെ കവിയെയും കഥാകൃത്തിനെയും നോവലിസ്റ്റിനെയും ചരിത്രകാരനെയും സ്ഥലനാമപണ്ഡിതനെയും മറ്റും ഒരു കഥ പറയുന്നപോലെ അനായാസമായി പരിചയപ്പെടുത്തുന്നു. ഒപ്പംതന്നെ പുത്രന്, സഹോദരന്, പിതാവ്, ഭര്‍ത്താവ്, സുഹൃത്ത്, സഹപ്രവര്ത്തകന് എന്നിങ്ങനെ ജീവിതത്തിലെ വിവിധ റോളുകളില്‍ അദ്ദേഹത്തിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ അനാവരണം ചെയ്യുന്നുമുണ്ട്...” ― കെ.എം.ലെനിൻ '''വി.വി.കെ.വാലത്ത്―കവിയും ചരിത്രകാരനും''' എന്ന പുസ്തകത്തെക്കുറിച്ചു് എഴുതുന്നു. ഈ പുസ്തകം സായാഹ്ന വായനക്കാർക്കു് ഇന്നു് മുതൽ വായിക്കാവുന്നതാണു്. കണ്ണികളിതാ: | :“വി.വി.കെ. വാലത്ത് എന്ന ബഹുമുഖവ്യക്തിത്വത്തെ വളരെ അടുത്തറിയാവുന്ന മകന് ഐന്സ്റ്റീന് വാലത്ത് എഴുതിയ ഈ ജീവചരിത്രം അദ്ദേഹത്തിലെ കവിയെയും കഥാകൃത്തിനെയും നോവലിസ്റ്റിനെയും ചരിത്രകാരനെയും സ്ഥലനാമപണ്ഡിതനെയും മറ്റും ഒരു കഥ പറയുന്നപോലെ അനായാസമായി പരിചയപ്പെടുത്തുന്നു. ഒപ്പംതന്നെ പുത്രന്, സഹോദരന്, പിതാവ്, ഭര്‍ത്താവ്, സുഹൃത്ത്, സഹപ്രവര്ത്തകന് എന്നിങ്ങനെ ജീവിതത്തിലെ വിവിധ റോളുകളില്‍ അദ്ദേഹത്തിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ അനാവരണം ചെയ്യുന്നുമുണ്ട്...” ― കെ.എം.ലെനിൻ '''വി.വി.കെ.വാലത്ത്―കവിയും ചരിത്രകാരനും''' എന്ന പുസ്തകത്തെക്കുറിച്ചു് എഴുതുന്നു. ഈ പുസ്തകം സായാഹ്ന വായനക്കാർക്കു് ഇന്നു് മുതൽ വായിക്കാവുന്നതാണു്. കണ്ണികളിതാ: | ||
+ | |||
* [http://books.sayahna.org/ml/pdf/valath-main.pdf ടാബ്/ഐപാഡ്] (പിഡിഎഫ് പതിപ്പു്: 675 Kb; 200pp) | * [http://books.sayahna.org/ml/pdf/valath-main.pdf ടാബ്/ഐപാഡ്] (പിഡിഎഫ് പതിപ്പു്: 675 Kb; 200pp) | ||
* [[വി.വി.കെ._വാലത്ത്_–_കവിയും_ചരിത്രകാരനും|വിക്കിപ്പതിപ്പു്]]}} | * [[വി.വി.കെ._വാലത്ത്_–_കവിയും_ചരിത്രകാരനും|വിക്കിപ്പതിപ്പു്]]}} |
Revision as of 12:52, 10 August 2019
• About • News • Projects • Mathematics • Malayalam • Pradikshina • HSSA • Volunteers • In Memory…
- “വി.വി.കെ.വാലത്തിന്റെ അതുല്യസംഭാവന ഏതെന്ന ചോദ്യത്തിന് നിസ്സംശയം പറയാവുന്നത് സ്ഥലനാമപഠനങ്ങളെന്നാണ്. എന്നാല്‍ അദ്ദേഹം കവിയായി തുടങ്ങി കഥാകൃത്തും നോവലിസ്റ്റും വേദവ്യാഖ്യാതാവുമായി വളര്‍ന്നു ചരിത്രവീഥികളിലൂടെ സ്ഥലനാമപഠനത്തില്‍ എത്തിച്ചേരുകയാണുണ്ടായത്. അദ്ദേഹത്തിലെ സ്ഥലനാമപണ്ഡിതനില്‍ ചരിത്രകാരനും കവിയും സമന്വയിക്കുന്നു. ചരിത്രസ്ഥലികളിലൂടെ സുദീര്‍ഘസഞ്ചാരം നടത്തിയല്ലാതെ വാലത്തിന് സ്ഥലനാമപഠനം അസാദ്ധ്യമായിരുന്നു. അതിന് അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ പലപ്പോഴും കവികളില്‍ അസൂയ ജനിപ്പിക്കുന്നതുമാണ്.
- “വി.വി.കെ. വാലത്ത് എന്ന ബഹുമുഖവ്യക്തിത്വത്തെ വളരെ അടുത്തറിയാവുന്ന മകന് ഐന്സ്റ്റീന് വാലത്ത് എഴുതിയ ഈ ജീവചരിത്രം അദ്ദേഹത്തിലെ കവിയെയും കഥാകൃത്തിനെയും നോവലിസ്റ്റിനെയും ചരിത്രകാരനെയും സ്ഥലനാമപണ്ഡിതനെയും മറ്റും ഒരു കഥ പറയുന്നപോലെ അനായാസമായി പരിചയപ്പെടുത്തുന്നു. ഒപ്പംതന്നെ പുത്രന്, സഹോദരന്, പിതാവ്, ഭര്‍ത്താവ്, സുഹൃത്ത്, സഹപ്രവര്ത്തകന് എന്നിങ്ങനെ ജീവിതത്തിലെ വിവിധ റോളുകളില്‍ അദ്ദേഹത്തിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ അനാവരണം ചെയ്യുന്നുമുണ്ട്...” ― കെ.എം.ലെനിൻ വി.വി.കെ.വാലത്ത്―കവിയും ചരിത്രകാരനും എന്ന പുസ്തകത്തെക്കുറിച്ചു് എഴുതുന്നു. ഈ പുസ്തകം സായാഹ്ന വായനക്കാർക്കു് ഇന്നു് മുതൽ വായിക്കാവുന്നതാണു്. കണ്ണികളിതാ:
- ടാബ്/ഐപാഡ് (പിഡിഎഫ് പതിപ്പു്: 675 Kb; 200pp)
- വിക്കിപ്പതിപ്പു്
- “നിങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തി നിങ്ങൾക്കു ചിലനേരം തുണയാവുന്ന ലളിതവും വിനീതവുമായ വാക്കുകൾക്കു പിന്നിൽ സ്വസ്ഥമായൊരു ജീവിതം നയിക്കുകയാണെന്നു കരുതരുതേ. വളരെയധികം വൈഷമ്യങ്ങളും സങ്കടങ്ങളും നിറഞ്ഞതാണയാളുടെ ജീവിതം, അവയെ നേരിടാൻ അതിനു തീരെ പ്രാപ്തിയുമില്ല. എന്നാൽ അതങ്ങനെയായിരുന്നില്ലെങ്കിൽ ആ വാക്കുകൾ അയാൾ കണ്ടെത്തുകയുമില്ല.” ― മറിയ റെയ്നർ റിൽക്കെ
- വിശ്രുത ജർമ്മൻ കവിയായ റിൽക്കെയുടെ, മലയാളത്തിലേയ്ക്കു് പരിഭാഷപ്പെടുത്തിയ, തെരഞ്ഞെടുത്ത കവിതകളുടെയും ഗദ്യകൃതികളുടെയും വിവിധ ഡിജിറ്റൽ പതിപ്പുകളാണു് സായാഹ്ന ഇന്നു് പ്രസിദ്ധീകരിക്കുന്നതു്. ചാരുതയാർന്ന ഈ പരിഭാഷ നിർവഹിച്ചിരിക്കുന്നതു് ഇതിനുമുമ്പു് ഒട്ടനവധി പാശ്ചാത്യകൃതികളുടെ വിവർത്തനം വളരെ സമർത്ഥമായി ചെയ്തിട്ടുള്ള വി രവികുമാർ ആണു്. ഉള്ളടക്കത്തിനു അനുയോജ്യമാംവിധം പ്രസിദ്ധരായ യൂറോപ്യൻ കലാകാരന്മാരുടെ പെയിന്റിംഗുകളുടെയും ശില്പങ്ങളുടെയും ചിത്രങ്ങൾ ഉൾക്കൊച്ചിട്ടുണ്ടു്. ഈ പുസ്തകത്തിന്റെ അച്ചടിപ്പതിപ്പു് തൃശൂരിലെ ഐറിസ് ബുക്സ് പ്രസിദ്ധീകരിക്കുന്നുണ്ടു്, 236 പുറങ്ങളുള്ള അച്ചടിപ്പതിപ്പിന്റെ മുഖവില 200 രൂപയാണു്. ഐറിസ് ബുക്സിൽ നിന്നും നേരിട്ടുവാങ്ങാവുന്നതാണു് (പുസ്തകം അച്ചടി കഴിഞ്ഞു വിതരണത്തിനു തയ്യാറായിക്കഴിഞ്ഞുവെന്നു് നിശ്ചയമില്ല). ക്രിയേറ്റീവ് കോമൺസ് ലൈസൻസിന്റെ നിബന്ധനകൾക്കു വിധേയമായി പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ പതിപ്പുകളെല്ലാം തന്നെ വായനക്കാർക്കു് സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണു്. അതോടൊപ്പം, അച്ചടിപ്പതിപ്പിന്റെ ഒരു പ്രതികൂടി വാങ്ങുവാനായാൽ അതു് പരിഭാഷകനെയും പ്രസാധകരായ ഐറിസ് ബുക്സിനെയും സഹായിക്കുകയും കൂടുതൽ നല്ല പുസ്തകങ്ങൾ വായനക്കാർക്കെത്തിക്കുവാനുള്ള സോദ്ദേശപ്രേരകമായി മാറുകയും ചെയ്യും.
ഇന്നത്തെ ഒഴിവുദിനം സാർത്ഥകമായ വായനയിൽ ചെലവിടുവാൻ ഈ പുസ്തകം സായാഹ്ന വായനക്കാർക്കു് സമർപ്പിക്കുന്നു. കണ്ണികളിതാ:
പിഡിഎഫ് പതിപ്പുകൾ:
- ടാബ്/ഐപാഡ് (9.0 Mb; 190pp)
- 16:9 ഫോൺ (9.1 Mb; 349pp)
- 5" ഫോൺ (9.2 Mb; 539pp)
- കിന്റിൽ (9.1 Mb; 403pp)
- വിക്കിപ്പതിപ്പു്
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന കഥാസമാഹാരം രണ്ടാം വട്ടമാണു് സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്. കുട്ടികളും മുതിർന്നവരും ഒന്നുപോലെ ഇന്നും ഇഷ്ടപ്പെടുന്ന ഈ കഥകൾ ചിത്രണം ചെയ്യേണ്ടതിന്റെ ആവശ്യകത പല വായനക്കാരും ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യമറിഞ്ഞപ്പോൾ തന്നെ, നമ്മുടെ യുവസുഹൃത്തും ചിത്രകാരനുമായ അഭിജിത്ത്, കെ.എ. മുന്നോട്ടു വരികയും ഇരുന്നൂറ്റിയമ്പത്തിയേഴു് ചിത്രങ്ങൾ ഐതിഹ്യമാലയ്ക്കു വേണ്ടി വരയ്ക്കുകയും ചെയ്തു. അങ്ങിനെയാണു് ഈ രണ്ടാം പതിപ്പു് അഭിജിത് ചിത്രങ്ങളുടെ സൗകുമാര്യത്തോടെ പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞതു്. നൂറ്റിയിരുപത്തിയാറു കഥകളാണു് ഈ സമാഹാരത്തിലുള്ളതു്. ക്രിയേറ്റീവ് കോമൺസിന്റെ സ്വതന്ത്രപകർപ്പവകാശനിയമങ്ങൾക്കനുസൃതമായി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ആർക്കു വേണമെങ്കിലും യഥേഷ്ടം ഡൗൺലോഡ് ചെയ്യുവാനും ഉപയോഗിക്കുവാനും പങ്കുവെയ്ക്കുവാനും സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണെന്നു് പറയേണ്ടതില്ലല്ലോ.
- സി.വി.രാമൻ പിള്ള: മാർത്താണ്ഡവർമ്മ (ചരിത്ര നോവൽ)
- വി ശശി കുമാർ: ഒരസാധാരണ യാത്ര (ചെറുകഥാസമാഹാരം)
- കെഎ അഭിജിത്ത്: പേരില്ലാപുസ്തകം (അനുസ്മരണം)
- രഞ്ജിത് കണ്ണൻകാട്ടിൽ: “കിൻസുഗി — ഹൃദയം പുണരുന്ന മുറിവുകൾ” (കവിതാസമാഹാരം)
- എം കൃഷ്ണന് നായര്‍: ഒരു ശബ്ദത്തില്‍ ഒരു രാഗം (ലേഖനങ്ങള്‍)
- സിവിക് ചന്ദ്രന്: ‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’
- സിവി ബാലകൃഷ്ണന്: ഉപരോധം (നോവല്‍)
- ഇ സന്തോഷ് കുമാര്‍: ഗാലപ്പഗോസ് (കഥാസമാഹാരം)
- പി രാമന്: തുരുമ്പ്
“ഓ, ഹോയ്.”
അയാള്‍ നീട്ടി ഒച്ചയെടുത്തു.
മൂരികളുടെ പുറത്ത് മുടിങ്കോല്‍കൊണ്ട് മാറിമാറി ആഞ്ഞടിച്ചു.
മൂരികള് പിടഞ്ഞ്, നുകത്തിന്റെയും ഞേങ്ങോലിന്റെയും കനം പേറി, ചെളിവയലിലൂടെ പ്രയാസപ്പെട്ട് നടന്നു. കാലിവളത്തിന്റെയും ചെളിമണ്ണിന്റെയും മണമുയര്‍ന്നുകൊണ്ടിരിക്കുന്ന വയലുകള്‍ക്കുമുകളില്‍ കാക്കകളും മൈനകളും പറന്നു കളിച്ചു. തെളിഞ്ഞതും സുന്ദരവുമായ ആകാശത്തില്‍നിന്ന് വയലുകളിലേയ്ക്ക് വെയില് ചുരന്നൊഴുകി. തോട്ടിറമ്പില്‍ പരല്‍മീനുകളെക്കാത്ത് വെള്ളക്കൊക്കുകള്‍ തപസ്സിരുന്നു.
സംഭവിക്കാനിടയില്ലാത്ത കാര്യങ്ങളാണോ സുസ്കിന്റ് വര്‍ണ്ണിക്കുന്നതു്? ആയിരിക്കാം. പക്ഷേ സാഹിത്യസൃഷ്ടി അതിന്റെ സാകല്യാവസ്ഥയില്‍ ഭാവനാത്മകമായ അനുഭവമാകുമ്പോള്‍ സംഭവ്യതയെക്കുറിച്ചു് ആര്‍ക്കും സംശയമുണ്ടാകുന്നില്ല. അനന്തപദ്മനാഭന് മിന്നല്‍ പ്രവാഹമെന്ന കണക്കെ ആവിര്‍ഭവിക്കുമ്പോള്‍, അപ്രത്യക്ഷനാകുമ്പോള്‍ അനുവാചകനു വൈരസ്യമില്ല. ഡോണ്‍ക്വിക്സോട്ടിന്റെ പരാക്രമങ്ങള്‍ ഒററയ്ക്കെടുത്തു നോക്കിയാല്‍ അവിശ്വസനീയമാണെങ്കിലും നോവലിന്റെ പ്രവാഹത്തിനിടയില് അതിനു വിശ്വാസ്യത കൈ വരുന്നു. ആഖ്യാന പാടവംകൊണ്ട് നോവലിസ്ററ് ഭാവനാത്മകമായ ലോകം സൃഷ്ടിക്കുമ്പോഴാണ് ഇതുണ്ടാകുന്നതു്.
(തുടര്‍ന്ന് വായിക്കുക…)ഭാരതി: എന്നിട്ടുമെന്തേ, ആ നാടകവും പ്രസ്ഥാനവും പണിയെടുക്കുന്നവരെ പ്രാഥമികമായും അഭിസംബോധന ചെയ്തില്ല?
കോറസ്: (പ്രവേശിച്ച് ഭാസിക്കുനേരെ വിരല്‍ ചൂണ്ടിക്കൊണ്ടിത് ആവര്‍ത്തിക്കുന്നു)
വൃദ്ധന്: പുലമാടങ്ങളില്‍ ഒളിവില്‍ കഴിയുമ്പോഴും ഉണ്ണിത്തമ്പുരാക്കന്മാര്‍ക്ക് അഭിസംബോധന ചെയ്യെണ്ടിയിരുന്നത് സ്വന്തം പിതാക്കളെയായിരുന്നു. ഞങ്ങളെന്തുകൊണ്ട് കമ്യുണിസ്റ്റായി എന്നവര്‍ക്കു ബോദ്ധ്യപ്പെടുത്തണമായിരുന്നു. തങ്ങളുടെ പിതാക്കന്മാരും കമ്യൂണിസ്റ്റുകളാകുന്ന കാലം വിദൂരമല്ലെന്ന് അവര്‍ക്ക് ഉറപ്പിക്കണമായിരുന്നു.
ഭാസി: (പൂട്ടിലു മടക്കുന്നു, കറമ്പന് അതേറ്റുവാങ്ങുന്നു. ഭാസി കറമ്പന്റെ തോളില്‍ പിടിച്ചുകൊണ്ട്) നാടകത്തിന്റെ ബാക്കി ഭാഗം കൂടി കാണട്ടെ. (കറമ്പന്റെ സഹായത്തോടെ ഊന്നുവടിയില്‍ സദസിന്റെ മുന്‍നിരയില്‍ ചെന്നിരിക്കുന്നു.)
ആകാശങ്ങളിടിഞ്ഞീ-
ല്ലമ്പിളി ദൂരെപ്പോയിമറഞ്ഞി-
ല്ലോമനവാടിയിലിങ്ങനെമുല്ലപ്പൂവുകള്‍
നിന്നനിലയ്ക്കേ കല്ലായില്ല.
|
|