close
Sayahna Sayahna
Search

Difference between revisions of "SFN:Main Page"


Line 112: Line 112:
 
|-
 
|-
 
| style="color:#000; padding:2px 5px;" | <div id="mp-itn">
 
| style="color:#000; padding:2px 5px;" | <div id="mp-itn">
 
+
[[File:Indulekha-01.jpg|thumb|right|100px| &lsquo;ഇന്ദുലേഖ&rsquo;യുടെ ആദ്യപതിപ്പ് ]]
 +
നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ '''&lsquo;ഇന്ദുലേഖ'''&lrquo;യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു.  കോഴിക്കോട് സ്പെക്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്.
 +
----
 
[[File:Chaplin-03.jpg|thumb|right|100px|ചാര്‍ളി ചാപ്ലിന്‍]]
 
[[File:Chaplin-03.jpg|thumb|right|100px|ചാര്‍ളി ചാപ്ലിന്‍]]
 
'''&lsquo;ചാര്‍ളി ചാപ്ലിന്‍ &mdash; ജീവിതവും സിനിമയും&rsquo;'''. 2004 ല്‍ '''പി എന്‍ വേണുഗോപാല്‍''' രചിച്ച ഈ പുസ്തകമാണ്‌ മലയാളത്തില്‍ ചാപ്ലിന്റെ ആദ്യ ജീവചരിത്രം. ഈ ലഘു ജീവചരിത്രം അടുത്തുതന്നെ സായാഹ്നയില്‍ പ്രസിദ്ധീ&shy;കരിക്കുന്നു. ചാപ്ലിന്റെ ആദ്യ ചലച്ചിത്രം പ്രദര്‍ശനത്തി&shy;നെത്തിയതിന്റെ നൂറാം വര്‍ഷമാണ്  2014  എന്ന പ്രത്യേകതയുമുണ്ട്.
 
'''&lsquo;ചാര്‍ളി ചാപ്ലിന്‍ &mdash; ജീവിതവും സിനിമയും&rsquo;'''. 2004 ല്‍ '''പി എന്‍ വേണുഗോപാല്‍''' രചിച്ച ഈ പുസ്തകമാണ്‌ മലയാളത്തില്‍ ചാപ്ലിന്റെ ആദ്യ ജീവചരിത്രം. ഈ ലഘു ജീവചരിത്രം അടുത്തുതന്നെ സായാഹ്നയില്‍ പ്രസിദ്ധീ&shy;കരിക്കുന്നു. ചാപ്ലിന്റെ ആദ്യ ചലച്ചിത്രം പ്രദര്‍ശനത്തി&shy;നെത്തിയതിന്റെ നൂറാം വര്‍ഷമാണ്  2014  എന്ന പ്രത്യേകതയുമുണ്ട്.

Revision as of 05:46, 8 September 2014

Welcome to Sayahna Foundation,
the virtual community endeavouring to preserve human heritage.
2,437 articles in English and Malayalam

Featured content (Check back later for today's.)

വേണുഗോപൻ നായർ
എസ് വി വേണുഗോപൻ നായർ : കോടതി വിധിക്കു മുമ്പ്

പുരാതനവും പരിപാവനവുമായ സെഷന്‍സ് കോടതി. ഉന്നതങ്ങളിലിരിക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിയേയും അദ്ദേഹത്തിനു പുറകില്‍ അത്യുന്നതത്തില്‍ തൂങ്ങുന്ന കൂററന്‍ ക്ലോക്കിനേയും തന്റെ കണ്ണുകളിലൊതുക്കിപ്പിടിച്ച് പ്രതി നിര്‍ന്നിമേഷനായി നിന്നു.

അയാള്‍ക്കുവേണ്ടി ഉടുപ്പിട്ട ധര്‍മവക്കീല്‍ വഴിപാട് നിവേദിച്ച് വിരമിച്ചു. പിന്നെ പ്രോസിക്യൂഷന്‍ അറുവീറോടെ തോററം പാടി. അതും കഴിഞ്ഞു. ഇനി…?

യൌവനത്തന്റെ അരുണിമ മങ്ങാത്ത ന്യായാധിപന്‍ തിളങ്ങുന്ന കണ്ണുകളുയര്‍ത്തി പ്രതിയെ ഒന്നുനോക്കി. (തുടര്‍ന്ന് വായിക്കുക…)


ജോർജ്
ജോർജ്: സ്വകാര്യക്കുറിപ്പുകൾ

കാറ്റൊടുങ്ങാത്ത ഒരു മലഞ്ചരുവിലെ
ഇളംപുല്ലായിരുന്നു ഞാന്‍

ഒരു പുലര്‍ച്ചയ്ക്ക്
ബുദ്ധന്‍ ഒരാട്ടിന്‍കുട്ടിയായ്‌ വന്ന്
എന്നെ തിന്ന് വിശപ്പടക്കി.

(തുടര്‍ന്ന് വായിക്കുക…)
ആനന്ദ്
ആനന്ദ്: ഇന്ത്യൻ ജനാധിപത്യം അതിനെ സാധ്യമാക്കിയ മൂല്യങ്ങളോട് എങ്ങനെ പെരുമാറി

സ്വയം അവരോധിക്കുന്ന ഭരണാധികാരിയെ വിട്ട്, സ്വന്തം ഭാഗധേയം സ്വയം നിർണ്ണയിക്കുവാനുള്ള അവകാശം ജനങ്ങൾ നേടിയെടുക്കുക എന്നത് ചരിത്രത്തിലെ ഒരു വലിയ സംഭവമാണ്, തീർച്ച. പക്ഷേ ഭാഷാപരമായി ജനാധിപത്യം എന്ന വാക്കിന് ജനങ്ങളുടെ സ്വയംഭരണം എന്ന അർഥം നിലനിൽക്കെത്തന്നെ, ആ വാക്കുകൊണ്ട് നാമിന്നു വിവക്ഷിക്കുന്നത് ഈയൊരു നടപടിക്രമത്തിനുമപ്പുറം പലതുമാണ്. കാരണം ജനാധിപത്യം എന്നത് പെട്ടെന്നൊരു ദിവസം ഒന്നുമില്ലായ്മയിൽ നിന്ന് അവതരിച്ചതല്ല. മനുഷ്യസമൂഹം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പല കാലങ്ങളിലും സന്ദർഭങ്ങളിലുമായി രൂപപ്പെടുത്തിയ വിവിധ സാംസ്കാരിക മൂല്യങ്ങളുടെ ഫലമായാണ് ഇങ്ങനെയൊരു വ്യവസ്ഥ നമുക്ക് ഇപ്പോൾ സാക്ഷാത്കരിക്കുവാൻ സാധിച്ചത്. (തുടര്‍ന്ന് വായിക്കുക…)


ഗിരിജ
വി എം ഗിരിജ: ചിത്ര

പ്രണയം സൂര്യനാണെന്ന്
ജ്വലിക്കുന്ന മനസ്സാണെന്ന്
ചിറകുകള്‍ കരിഞ്ഞു
മണ്ണില്‍ വീണപ്പോള്‍
ഞാനറിഞ്ഞു.

(തുടര്‍ന്ന് വായിക്കുക…)
അയ്മനം ജോൺ
അയ്മനം ജോൺ: പൂവന്‍കോഴിയും പുഴുക്കളും

ആകാശത്തിലെ ക്ലോക്ക് വളരെപ്പഴകിയ ഒരാഗ്രഹമാണ്. ആറ്റിറമ്പിലെ വഴികളിലൂടെ സമയമറിയാത്ത ഒരു കുട്ടിയായി നടന്നിരുന്ന കാലത്തോളം പഴയത്. അക്കാലം, ദിവസവും പുലര്‍ച്ചയ്ക്ക് സമയത്തോടു പന്തയംവെച്ചിട്ടെന്നപോലെ ആറ്റിറമ്പിലൂടെ ഓടിപ്പോയിരുന്ന ഒരു പാപ്പിച്ചേട്ടനുണ്ടായിരുന്നു. പാപ്പിച്ചേട്ടനില്‍നിന്നാണ് ആകാശത്ത് ആര്‍ക്കും കാണാവുന്ന ഒരിടത്ത് ഒരു ക്ലോക്ക് എന്ന ആശയമുണ്ടായത്. അങ്ങനെയൊരു ക്ലോക്കുണ്ടായിരുന്നെങ്കിൽ പാപ്പിച്ചേട്ടന് ആ ഓട്ടമെല്ലാം ഓടേണ്ടി വരില്ലായിരുന്നല്ലോ എന്ന വിചാരമായിരിക്കാം പിന്നെപ്പിന്നെ അത്തരമൊരു സങ്കല്പമായി രൂപപ്പെട്ടത്. (തുടര്‍ന്ന് വായിക്കുക…)


ഇ ഹരികുമാര്‍
ഇ ഹരികുമാര്‍: കൂറകൾ

അടുക്കളയിൽ രാവിലത്തെ കാപ്പി കൂട്ടിക്കൊണ്ടിരി­ക്കുമ്പോഴാണ് അവൾ കണ്ടത് — കൂറകൾ. മേശയുടെ ഒരരുകിൽ തെല്ലു നേരം കിരുകിരാ ശബ്ദമുണ്ടാ­ക്കിക്കൊണ്ട് അവളെ പേടിപ്പെടുത്തുംവിധം തുറിച്ചുനോക്കി, പിന്നെ മേശയുടെ മറുഭാഗത്ത് അപ്രത്യക്ഷ­മാവുകയും ചെയ്തു.

അവൾ കാപ്പിയുമെടുത്തു കിടപ്പറയിലേക്കു നടന്നു. ഭർത്താവ് എഴുന്നേറ്റിട്ടുണ്ടാ­യിരുന്നില്ല. സ്വിച്ചിട്ടപ്പോൾ കണ്ണിനു സുഖം തരുന്ന നനുത്ത വെളിച്ചം മുറിയാകെ നിറഞ്ഞൊഴുകാൻ തുടങ്ങി. കട്ടിലിൽ ഇരുന്ന്, കപ്പിനു വേണ്ടി കൈ നീട്ടിക്കൊണ്ട് അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.

മൗഢ്യം നിറഞ്ഞ മുഖത്തോടെ അയാൾ കാപ്പി കുടിക്കുന്നത് അവൾ നോക്കി നിന്നു. ‘ഈ ദിനചര്യ എനിക്കു മടുത്തു തുടങ്ങിയിരിക്കുന്നു,’ അവൾ വിചാരിച്ചു. ഭർത്താവിന്റെ വിളറിയ മുഖവും നരച്ചു തുടങ്ങിയ രോമങ്ങളും കാണുമ്പോഴെല്ലാം അവൾക്ക് അനുകമ്പ തോന്നിയിരുന്നു. ഈ അനുകമ്പ ഒന്നുമാത്രമാണ് അവളെ ഒരു ലഹളക്കാരി­യാക്കാതെ അടക്കി നിർത്തിയിരുന്നത്. (തുടര്‍ന്ന് വായിക്കുക…)


പുതിയതായി ചേർത്തത്

സായാഹ്ന വാർത്തകൾ

‘ഇന്ദുലേഖ’യുടെ ആദ്യപതിപ്പ്

നിരവധി തിരുത്തലുകൾക്ക് വിധേയമാക്കപ്പെട്ട മലയാളത്തിന്റെ ആദ്യ നോവൽ ‘ഇന്ദുലേഖ&lrquo;യുടെ ആദ്യപതിപ്പിന്റെ പകർപ്പ് സായാഹ്നയ്ക്ക് ലഭിച്ചു. കോഴിക്കോട് സ്പെക്ടർ അച്ചുക്കൂടത്തിൽ 1899 ൽ മുദ്രണം ചെയ്ത ഈ പതിപ്പിന്റെ ഒരു കോപ്പിപോലും കേരളത്തിൽ ലഭ്യമല്ല. സായാഹ്നയുടെ സുഹൃത്തും സഹൃദയനുമായ ഡോ മാധവ് നായികിന്റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തോടെയാണ് ഇത് സാദ്ധ്യമായത്. അദ്ദേഹത്തോടുള്ള സായാഹ്നയുടെ ഹൃദയം നിറഞ്ഞ കൃതജ്ഞത രേഖപ്പെടുത്തുന്നു. എത്രയും വേഗം ഈ പകർപ്പ് വിവിധ രൂപങ്ങളിലാക്കി വായനക്കാര്‍ക്ക് എത്തിക്കുന്നതാണ്.


ചാര്‍ളി ചാപ്ലിന്‍

‘ചാര്‍ളി ചാപ്ലിന്‍ — ജീവിതവും സിനിമയും’. 2004 ല്‍ പി എന്‍ വേണുഗോപാല്‍ രചിച്ച ഈ പുസ്തകമാണ്‌ മലയാളത്തില്‍ ചാപ്ലിന്റെ ആദ്യ ജീവചരിത്രം. ഈ ലഘു ജീവചരിത്രം അടുത്തുതന്നെ സായാഹ്നയില്‍ പ്രസിദ്ധീ­കരിക്കുന്നു. ചാപ്ലിന്റെ ആദ്യ ചലച്ചിത്രം പ്രദര്‍ശനത്തി­നെത്തിയതിന്റെ നൂറാം വര്‍ഷമാണ് 2014 എന്ന പ്രത്യേകതയുമുണ്ട്.


യു നന്ദകുമാർ

പ്രമുഖ ഭിഷഗ്വരനും ചെറുകഥാകൃത്തുമായ യു നന്ദകുമാറിന്റെ “56” എന്ന ചെറുകഥാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചു. കലാകൗമുദി തുടങ്ങിയ ആനുകാലികങ്ങളിൽ പ്രത്യക്ഷപ്പെട്ട പതിനൊന്ന് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഇതിന്റെ പിഡിഎഫ് പതിപ്പും ലഭ്യമാണ്.


കെ വേലപ്പന്‍

നാല്പത്തിമൂന്നാം വയസ്സില്‍ അന്തരിച്ച കെ വേലപ്പന്‍ മികച്ച പത്രപ്രവര്‍ത്ത­കനും ചലച്ചിത്ര നിരൂപക­നുമായിരുന്നു. അദ്ദേഹത്തിന്റെ ചില ലേഖനങ്ങള്‍ സായാഹ്നയില്‍ പ്രസിദ്ധീക­രിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ഫോട്ടോ ലഭ്യമായിരുന്നില്ല. വേലപ്പന്റെ ഫോട്ടോ കൈവശമുള്ളവ­രുണ്ടെങ്കില്‍ സായാഹ്ന­യുമായി ബന്ധപ്പെട­ണമെന്ന് അഭ്യർത്ഥിച്ചിരുന്നു. 1993 ഓഗസ്റ്റ് 18 ന്‌ ഇറങ്ങിയ കലാകൗമുദിയില്‍നിന്ന് വേലപ്പന്റെ ഫോട്ടോ ലഭ്യമായി എന്നത് സസന്തോഷം അറിയിക്കുന്നു.


സാഹിത്യവാരഫലത്തിൽ നിന്ന്

സാദ്

ഭാര്യയോട്, സുഹൃത്തുക്കളോട്, മറ്റു ബന്ധുക്കളോട് ഒക്കെ ക്രൂരത കാണിക്കുന്നവനെ സാഡിസ്റ്റ് എന്നു വിളിക്കാറുണ്ട്. പണ്ടൊരു കൊളിജിയറ്റ് ഡയറക്ടറുണ്ടായിരുന്നു. പാവപ്പെട്ട അധ്യാപകരെ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി രസിച്ചിരുന്ന അദ്ദേഹത്തെ എല്ലാവരും സാഡിസ്റ്റ് എന്നാണ് വിളിച്ചിരുന്നത്. ക്രൂരതയില്‍ അനിയതമായ ആഹ്ളാദമനുഭവിക്കുന്നവനെ ആ വാക്കുകൊണ്ടു വിശേഷിപ്പിക്കാം. സ്ത്രീപീഡനം നടത്തിയ ഒരു ഫ്രഞ്ചെഴുത്തുകാരനോടു ബന്ധപ്പെടുത്തിയാണ് ഈ വാക്കിന്റെ ഉദ്ഭവം. ദൊനാസ്യങ് ആല്‍ഫോങ്സ് ഫ്രാങ്സ്വാകൊങ്ത് ദ സാദ് (Donatien Alphonse Francois Comte de Sade 1740-1814) എന്ന് അയാളുടെ പേര്. 1768 ഏപ്രില്‍ മൂന്നാംതീയതി നടത്തിയ ഒരു ക്രൂരകൃത്യത്തോടെയാണ് സാദ് കുപ്രസിദ്ധനായത്. റോസ് കെല്ലര്‍ എന്നൊരു യുവതിയെ വശീകരിച്ചു കൊണ്ടുപോയി സ്വന്തം ഇച്ഛയ്ക്കു വിധേയയാക്കിയിട്ട് അയാള്‍ അവളുടെ നഗ്നങ്ങളായ പൃഷ്ഠങ്ങളെ ഭൂര്‍ജ്ജക്കമ്പുകൊണ്ട് അടിച്ചുപൊട്ടിക്കുകയും കത്തികൊണ്ടു കീറുകയും ആ മുറിവുകളില്‍ ഉരുക്കിയ ചുവന്ന മെഴുക് ഒഴിക്കുകയും ചെയ്തു. ഇതുപോലെയുള്ള മറ്റനേകം ദുഷ്ടപ്രവൃത്തികള്‍ ചെയ്ത അയാളെ ഇടവിട്ടാണെങ്കിലും ആകെ ഇരുപത്തേഴുകൊല്ലം കാരാഹൃഹത്തില്‍ ഇട്ടിരുന്നു ഫ്രഞ്ച് സര്‍ക്കാര്‍. (തുടർന്നു വായിയ്ക്കുക …)


എന്‍. വി. കൃഷ്ണവാരിയര്‍

“നിങ്ങള്‍ എന്തിനു് എഴുതുന്നു?” ഈ ചോദ്യം സാഹിത്യകാരന്മാരോടു പലരും ചോദിച്ചിട്ടുണ്ടു്. അവര്‍ ഉത്തരം നല്കിയിട്ടുമുണ്ടു്. സാഹിത്യകാരനല്ലാത്ത എന്നോടും ഒരിക്കല്‍ ഈ ചോദ്യം ചോദിച്ചു ഒരു കൂട്ടുകാരന്‍. “കലാകൗമുദിയുടെ എഡിറ്റര്‍ തരുന്ന പ്രതിഫലത്തിനു വേണ്ടി” എന്നു ഞാന്‍ മറുപടി പറഞ്ഞു. എങ്കിലും അതൊരു ഉപരിപ്ലവമായ ഉത്തരമായിരുന്നു എന്നതിനു സംശയമില്ല. മരണം നമ്മുടെ എല്ലാവരുടെയും മുന്‍പിലുണ്ടു്. പിറകിലുമുണ്ടു്. പിറകില്‍ നില്ക്കുന്ന മരണത്തിന്റെ നിഴല്‍ നമ്മുടെ മുന്‍പിലേക്കു നീളുന്നു. ചിലപ്പോള്‍ മുന്‍പില്‍വന്നു നില്ക്കാറുള്ള അതിന്റെ നിഴല്‍ നമ്മുടെ ശരീരത്തിലേക്കു വീഴും. ഈ നിഴല്‍ കാണാതിരിക്കാന്‍വേണ്ടിയുള്ള കണ്ണടയ്ക്കലാണു് നമ്മുടെ ഓരോ പ്രവര്‍ത്തനവും. പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുമ്പോള്‍ നമ്മള്‍ നിഴലിനെ കാണുന്നില്ല. സാഹിത്യവാരഫലമെഴുതുമ്പോള്‍, മറ്റു വാരികകളില്‍ പടിഞ്ഞാറന്‍ സാഹിത്യകാരന്മാരെക്കുറിച്ചു് എഴുതുമ്പോള്‍ ഞാന്‍ മരണത്തിന്റെ നേര്‍ക്കു കണ്ണടയ്ക്കുകയാണു്. എന്‍. വി. കൃഷ്ണവാരിയര്‍ പണ്ഡിതോചിതങ്ങളായ ലേഖനങ്ങള്‍ എഴുതുന്നതും ‘ത്രിപഥഗ’ പോലുള്ള ചേതോഹരങ്ങളായ കാവ്യങ്ങള്‍ രചിക്കുന്നതു് ഈ നിഴലിനെ കാണാതിരിക്കാനാണു്. പി. ടി. ഉഷ ഓടുന്നതും ഷൈനി എബ്രഹാം ഓട്ടത്തില്‍ ഉഷയെ അതിശയിക്കുമെന്നു ലേഖകന്‍ എഴുതുന്നതും അതിനു തന്നെ. രണ്ടടിയോളം കടലു മുറിച്ചു കളഞ്ഞിട്ടും കള്ളച്ചിരിയോടെ അമേരിക്കന്‍ പ്രസിഡന്റ് നില്ക്കുന്നതും വേറൊന്നുകൊണ്ടല്ല. മരണമേ നിന്നെക്കാള്‍ ശക്തിയാര്‍ജ്ജിച്ചതായി ഈ ലോകത്തു വേറൊന്നുമില്ല. പൊളൊനിയസിനെപ്പോലെ യവനികയ്ക്കു പിന്നില്‍ ഒളിച്ചുനില്ക്കുക. മരണം വാള്‍മുനയായി അതു ഭേദിച്ചുവന്നു മാറു് പിളര്‍ക്കും. Thou wretched, rash, intruding fool, farewell എന്നു് അതു പറഞ്ഞിട്ടു പോകുകയും ചെയ്യും. പരീക്ഷിത്തിനെപ്പോലെ കൊട്ടാരത്തിന്റെ വാതിലുകള്‍ അടച്ചു് അകത്തിരിക്കുക. മരണം പുഴുവായി പഴത്തിനകത്തുകയറി മുന്നിലെത്തും, കൊത്തും. ഈ പരമാര്‍‌ത്ഥം എന്റെ കണ്ണിന്റെ മുന്‍പില്‍ എപ്പോഴുമുണ്ടു്. അതു കാണാതിരിക്കാന്‍വേണ്ടി ഞാന്‍ നിരന്തരം എഴുതുന്നു.

(തുടർന്നു വായിയ്ക്കുക …)

മലയാള കൃതികൾ

സായാഹ്നയിൽ ലഭ്യമായ എല്ലാ മലയാളകൃതികളുടെയും വർഗ്ഗം തിരിച്ചുള്ള വിവരം ഇവിടെ കാണുക.

English Section